26 C
Kottayam
Saturday, June 6, 2026

‘വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?; ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്?’; എം.എല്‍.എക്ക് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്

Must read

കണ്ണൂര്‍: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ പേരിലുള്ള കത്തിലെ ആരോപണത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എക്ക് കെ.പി.സി.സി. പ്രസിഡന്റിന്റെ ക്ലീന്‍ ചിറ്റ്. ഐ.സി. ബാലകൃഷ്ണന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു കണ്ണൂരില്‍ കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍ കോഴ വാങ്ങിയെന്ന കത്തിലെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്? പുതുമുഖമൊന്നുമല്ലല്ലോ? അങ്ങനെ ഒരു തെറ്റ് ചെയ്യുന്ന ആളാണെങ്കില്‍ എന്നോ വെച്ച് കാച്ചേണ്ടതല്ലേ? അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല’, സുധാകരന്‍ പറഞ്ഞു. കെ.പി.സി.സിയുടെ അന്വേഷണസമിതി പരിശോധിച്ച് റിപ്പോര്‍ട്ട് തന്നാലെ തനിക്ക് പ്രതികരിക്കാന്‍ കഴിയൂ. കത്ത് വായിച്ചു. വ്യക്തത വന്നതിന് ശേഷം പ്രതികരിക്കാം. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു,

- Advertisement -

വിഷയം നേരത്തേ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞങ്ങളൊക്കെ ഇടപെട്ടിരുന്നു. സമചിത്തതയോടെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വ്യക്തിപരമായി എല്ലാ മുതിര്‍ന്ന നേതാക്കളോടും സംസാരിച്ചിട്ടുണ്ട്. സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരോടും പറഞ്ഞിട്ടുണ്ട്. തൂങ്ങുമ്പോള്‍ നിങ്ങളെല്ലാവരും തൂങ്ങും തൂങ്ങാതിരിക്കണമെങ്കില്‍ മാന്യമായി ആ വിഷയം കൈകാര്യംചെയ്യണമെന്ന് പച്ചമലയാളത്തില്‍ ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനും ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -

‘പരാതി നല്‍കുമെന്ന് കുടുംബത്തിന് പറയുന്നതിനെന്താ? കുടുംബത്തിന് വല്ല അന്തോം കുന്തോം, ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?’, പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധാകരന്‍ പ്രതികരിച്ചു. ‘വെറുതേ രാജിവെക്കണമെന്ന് ഒരാളോട് പറയാന്‍ പറ്റുമോ? രാജിവെക്കണമെന്ന് പറയാനുള്ള സമയമായിട്ടില്ല’, എന്നായിരുന്നു എം.എല്‍.എയുടെ രാജി സംബന്ധിച്ച ചോദ്യത്തിനുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ മറുപടി.

- Advertisement -

അതേ സമയം വിവാദം അന്വേഷിക്കാന്‍ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.

കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week