27.6 C
Kottayam
Sunday, June 7, 2026

‘ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അമ്മാമ ഇവിടെ താമസിക്കും’; ഉറപ്പുമായി മന്ത്രി സജി ചെറിയാന്‍

Must read

ആലപ്പുഴ: ചെങ്ങന്നൂരില്‍ സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാന്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പിഴുതെറിഞ്ഞ കല്ലുകള്‍ തിരികെ സ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്.

ഈ തങ്കമ്മാമയ്ക്ക് ഒരു കുഴപ്പോമില്ല. അമ്മാമ എങ്ങും പോകണ്ട. ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അമ്മാമ ഇവിടെ താമസിക്കും. ഇല്ലെങ്കില്‍ അപ്പുറത്തു മാറി ഇതിനേക്കാള്‍ നല്ല വീടുവെച്ച് താമസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എങ്ങും പോകണ്ട. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടല്ലോ. പിണറായി വിജയനില്‍ വിശ്വാസമുണ്ടല്ലോ. ഒന്നും പേടിക്കണ്ട. വാക്കുപറഞ്ഞാല്‍ മാറുന്നവനല്ല താനെന്നും സജി ചെറിയാന്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ വാക്കു പറഞ്ഞാല്‍ മാറില്ല. നിങ്ങളെ ആളുകള്‍ വന്ന് ഇളക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമ്മാമയുടെ പടം പത്രങ്ങളില്‍ വന്നു എന്ന് മന്ത്രിയോടൊപ്പമുള്ളയാള്‍ പറഞ്ഞപ്പോള്‍, അമ്മാമ കേരളം മൊത്തം അറിയപ്പെട്ടു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ 20 വീടുകള്‍ കയറിയാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week