കെ-പോപ്പ് താരം ഹേസൂവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സോള്‍: കൊറിയന്‍ ഗായിക (കെ-പോപ്പ്) ഹേസൂവിനെ (29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 20ന് നടക്കുന്ന സംഗീത സദസ്സില്‍ പങ്കെടുക്കാനിരുന്നതായിരുന്നു ഗായിക. 2019ലാണ് സംഗീത ലോകത്തേക്ക് ഹേസൂ കടന്നുവരുന്നത്. ദക്ഷിണ കൊറിയയിൽ ഏറെ പ്രചാരമുള്ള ‘ട്രോട്ട്’ ഗായികയാണ് ഹേസൂ. ‘മൈ ലൈഫ് ഐ വില്‍’ ആയിരുന്നു ആദ്യ സിംഗിള്‍ ആല്‍ബം.

ഇമ്മോര്‍ട്ടല്‍ സോങ്‌സ്, ബോസ് ഇന്‍ ദ മിറര്‍ തുടങ്ങിയ ടിവി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സമീപകാലത്ത് ഒട്ടേറെ കെ-പോപ്പ് താരങ്ങളാണ് വിടവാങ്ങിയത്. ഈ വര്‍ഷം എപ്രില്‍ മാസത്തില്‍ ഗായകന്‍ മൂണ്‍ബിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News