25.6 C
Kottayam
Thursday, June 11, 2026

വീണ്ടും നിപ്പ: വൈറലായി മുരളീധരന്റെ ‘എരണംകെട്ടവൻ’ പ്രസംഗം; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോർജ്

Must read

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ 2021ലെ ‘എരണംകെട്ടവന്‍’ പ്രസംഗം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങളും സിപിഎം മുഖപത്രവും. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സമൂഹമാധ്യമത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചു. ‘‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപ്പയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ’’ – വീണാ ജോര്‍ജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘‘എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാട് മുടിയും എന്നാണ് 2021ല്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമര്‍ശിച്ച് മുരളീധരന്‍ പ്രസംഗിച്ചത്. നിപ്പ പോലെ ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ കേരളത്തില്‍ ബാധിക്കുന്നു. വവ്വാലാണത്രേ അതു പരത്തുന്നത്. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോള്‍ നാട്ടില്‍ വവ്വാല്‍ ഉണ്ടായിരുന്നില്ലേ. ഇപ്പോള്‍ വവ്വാല്‍ രോഗം പരത്താന്‍ കാരണം ഭരിക്കുന്നവര്‍ ശരിയല്ലാത്തതുകൊണ്ടാണ്’’ – ഇതായിരുന്നു മുരളീധരന്റെ പഴയ പ്രസംഗം.

കെ.കരുണാകരന്റെ കാലത്തെ വവ്വാലുകള്‍ക്ക് എന്തു പറ്റി എന്ന തലക്കെട്ടോടെയാണ് സിപിഎം മുഖപത്രം മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രീയബോധമില്ലാതെ അന്നു രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം പ്രസംഗിച്ച ആരോഗ്യമന്ത്രിക്ക് ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നതെന്നും അവര്‍ പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലായിൽ യുഡിഎഫ് ഭരണമുന്നണിയിൽ പൊട്ടിത്തെറി; ആറ് ഭരണപക്ഷ കൗൺസിലർമാർ ദിയാ പുളിക്കകണ്ടത്തിനെതിരേ കത്ത് നൽകി

പാലാ: പാലാ നഗരസഭയിൽ പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ ആറ് ഭരണപക്ഷ അംഗങ്ങൾ രംഗത്ത്. ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. അതേസമയം, അനുനയ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; ജാഗ്രതാനിർദേശം

തിരുവനന്തപുരം:കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ജൂൺ 11-ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ജൂൺ 12-ന് എറണാകുളം, ഇടുക്കി ജില്ലകളിലും...

പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം തുലാസിൽ;ചെയർപേഴ്സണെതിരെ ആറ് ഭരണപക്ഷ അംഗങ്ങൾ കത്ത് നൽകി, മാണി സി. കാപ്പന്റെ വീട്ടിൽ അടിയന്തര ചർച്ച

പാലാ: നഗരസഭയിലെ ആഭ്യന്തര കലഹങ്ങൾ ഒടുവിൽ ഭരണപക്ഷത്തിനുള്ളിലെ തുറന്ന പൊട്ടിത്തെറിയിലേക്ക് വഴിമാറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ പ്രവർത്തന ശൈലിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ഭരണപക്ഷത്തെ ആറ് അംഗങ്ങൾ യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്....

തേവര പാലത്തിൽ അപകടം: കൈവരി തകർത്ത് കായലിന് മുകളിൽ ലോറി തൂങ്ങിക്കിടക്കുന്നു

കൊച്ചി∙ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറിയെങ്കിലും ഒഴിവായത് വൻ ദുരന്തം. ഇന്നുച്ചയോടെയാണ് നിയന്ത്രണം വിട്ട ടിപ്പർ ലോറി തേവര-വെല്ലിങ്ടൻ ഐലൻഡ് പാലത്തിന്റെ കോൺക്രീറ്റ് കൈവരി തകർത്ത് ഇടിച്ചു കയറിയത്. ലോറി...

‘പോസ്റ്റ്‌മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങൾ നോക്കി പരിഹസിക്കാറുണ്ട്’; ലൈവ് ഷോയിലെ വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ വിവാദത്തിൽ; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് ഡോക്ടർ

ഗുരുഗ്രാം: സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി വനിതാ ഡോക്ടർ. മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറാണ് മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി...

Popular this week