24.6 C
Kottayam
Saturday, June 6, 2026

മേയറിന്റേത് മുഖ്യന്റെ ശബ്ദം, തൃശൂരിൽ അന്തർധാര വ്യക്തമായി; സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ കെ മുരളീധരന്‍

Must read

തൃശൂര്‍: തൃശൂർ ലോക്സഭാ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ പ്രശംസിച്ചുകൊണ്ടുള്ള മേയര്‍ എം കെ വര്‍ഗീസിന്റെ ശബ്ദം മുഖ്യമന്ത്രിയുടേതെന്ന് കെ മുരളീധരൻ. സിപിഐഎം – ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായതായി കെ മുരളീധരൻ ആരോപിച്ചു.

സുനിൽ കുമാർ ഇനി എന്തിന് വേണ്ടിയാണ് മത്സരിക്കുന്നത് എന്തിനുവേണ്ടിയെന്ന് ചോദിച്ച കെ മുരളീധരൻ, സുനിൽ കൂടി ഉൾപ്പെട്ട മുന്നണിയുടെ മേയറാണ് സുരേഷ് ഗോപിയിലൂടെയേ വികസനം ഉണ്ടാകു എന്ന് പറയുന്നതെന്നും കൂട്ടിച്ചേർത്തു. കെ മുരളീധരൻ മാത്രം തോൽക്കണമെന്നല്ല മേയർ പറഞ്ഞത്, സുനിൽ കുമാറും തോൽക്കണമെന്നാണ്. മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയർ പറഞ്ഞത്.

തൃശൂരിൽ ബിജെപി തോൽക്കണമെങ്കിൽ യുഡിഎഫ് ജയിക്കണം. ഇല്ലെങ്കിൽ എൽഡിഎഫിന്റെ സർവ്വനാശമായിരിക്കും. അതുകൊണ്ടുതന്നെ ഇടതുപക്ഷക്കാർ തൃശൂരിൽ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നുമുള്ള മേയര്‍ എം കെ വര്‍ഗീസിന്റെ വാക്കുകള്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

- Advertisement -

സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നുമാണ് മേയര്‍ പറഞ്ഞത്. തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു.

- Advertisement -

സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും മേയര്‍ പറഞ്ഞു. സുരേഷ് ഗോപി തൃശൂര്‍ കോര്‍പറേഷനില്‍ വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week