തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. വീണ തൊട്ടതെല്ലാം കുളമാക്കി. വാര്‍ത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല. രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയുടെ കഷ്ടകാലം തുടങ്ങി. വീണ അഭിനയിക്കാനും മിടുക്കിയാണ്. നവീന്‍ ബാബുവിന്റെ മക്കളേ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ട് കൊല ചെയ്തവരെ സംരക്ഷിച്ചു
സൂര്യന്‍ ഉദിക്കും മുന്‍പ് ഗുണ്ടകളെ കൂട്ടുപിടിച്ച് ബിന്ദുവിന്റെ വീട്ടില്‍ പോയി. വാസവന്‍ വീണ മീട്ടുന്നതിനൊപ്പം ആടാന്‍ നില്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.പിണറായിക്ക് വീണ എന്ന് കേട്ടാല്‍ പേടിയാണ്. വീട്ടിലും മന്ത്രിസഭയിലും വീണയുണ്ട്. രണ്ടും പിണറായിയെ കൊണ്ടേ പോകൂ എന്ന് അദ്ദേഹം പരിഹസിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

