കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെ.മുരളീധരന് എംപി. എരണം കെട്ടവന് നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേതെന്ന് കെ.മുരളീധരന് കൊച്ചിയില്‍ പറഞ്ഞു. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു.
മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല. രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്നും മുരളീധരന് പരിഹസിച്ചു.
കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം.പിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരന് എം പി. വല്ലാതെ വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്കില്ല. രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം. ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞാല്‍ വേറെ ആളെ നോക്കും. തരൂരിനെതിരായ പ്രശ്നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കെ.പി.സി.സി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് മുരളീധരന് പരിഹസിച്ചു. ഇതിനാലാണ് രാഷ്ട്രപ്രതിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കറിയതെന്നും മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരന് പരിഹസിച്ചു.