<
കോഴിക്കോട്: കെ മുരളീധരന് കോവിഡ് പരിശോധന നടത്തി. നാളെയാണ് ഫലം വരുന്നത്. അതുവരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എംപിയോട് കോവിഡ് ടെസ്റ്റ് നടത്താന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിരീക്ഷണത്തിൽ പോയി. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News