നവമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റുകൾ പിൻവലിക്കണം; ഷാഫി പറമ്പിലിന് കെ കെ ശൈലജയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ വക്കീൽ നോട്ടീസ്. നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ സ്ഥാനാർത്ഥിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ, മോർഫ് ചിത്രങ്ങൾ, വ്യാജ വീഡിയോകൾ എന്നിവ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.

വ്യാജ പ്രചാരണം നടത്തിയ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ കെ ശൈലജ നിരന്തരമായി ആവശ്യപ്പെടുന്നത്. യുഡിഎഫ് നേതാക്കളും പ്രവർത്തകരും നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ഷാഫി പറമ്പിലിന് ഇത് ബോധ്യപ്പെട്ടിട്ടും നടപടി കൈക്കൊണ്ടില്ലെന്നും പകരം ദുർബ്ബലമായ എതിർവാദങ്ങൾ ഉന്നയിക്കുകയാണെന്നുമാണ് ശൈലജ നോട്ടീസിൽ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News