KeralaNews

വടകര കൈവിടില്ല, ജയം ഉറപ്പ്; ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ലെന്ന് കെകെ ശൈലജ

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. രണ്ട് എംഎല്‍എമാര്‍ ജനവിധി തേടിയ മണ്ഡലമാണ് വടകര. കൂത്തുപറമ്പ് എംഎല്‍എയായ ശൈലജയ്‌ക്കെതിരെ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയും വിജയപ്രതീക്ഷ പങ്കുവെച്ച കെകെ ശൈലജ വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണമെന്നാണ് പറഞ്ഞത്. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അവര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് നടക്കാന്‍ പാടില്ലാത്ത ധ്രുവീകരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരുഭാഗത്ത് വോട്ട് പര്‍ച്ചേസിനുള്ള പരിശ്രമം നടന്നെന്നും ഇടത് സ്ഥാനാര്‍ഥി പറഞ്ഞു. എക്‌സിറ്റ് പോള്‍ റിസള്‍ട്ടുകള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. പലപ്പോഴും എക്‌സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.


സിപിഎമ്മിന്റെ വിലയിരുത്തലില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുറത്തുവന്ന മനോരമ ന്യൂസ് – വിഎംആര്‍ എക്‌സിറ്റ് പോള്‍ വടകരയില്‍ കെകെ ശൈലജയ്ക്കാണ് വിജയം പ്രവചിക്കുന്നത്. കടുത്ത മത്സരമാണ് വടകരയില്‍ നടന്നതെന്നാണ് എക്‌സിറ്റ് പോള്‍ വിലയിരുത്തല്‍. 1.91 ശതമാനം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഷാഫിയും ശൈലജയും തമ്മില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button