KeralaNews

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം,അതിനുള്ള ധാരണ എൽ ഡി എഫിൽ ഉണ്ടെന്ന് കെ.കെ.ശൈലജ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെശൈലജ ആവശ്യപ്പെട്ടു.സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്.സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല.പക്ഷെ ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.

വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്.കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയാടുന്നു എന്നത് ശരിയല്ല.കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button