28.2 C
Kottayam
Friday, June 5, 2026

ഏറ്റവും നല്ല വിധി, ഇതൊരു നീതിയാണ്; കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് കെ .കെ.രമ

Must read

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കിയതില്‍ പ്രതികരിച്ച് എംഎല്‍എ കെ കെ രമ. ഏറ്റവും നല്ല വിധിയാണ് വന്നത്. നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് കെകെ രമ പ്രതികരിച്ചു.

‘വിചാരണക്കോടതി ശിക്ഷിച്ച എല്ലാം പ്രതികളും കുറ്റക്കാരാണെന്നും അവരുടെ ശിക്ഷയും ശരിവെച്ചു. വെറുതെ വിട്ട പ്രതികളെക്കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാക്കാനും തീരുമാനിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയത്. അഞ്ച് മാസം നീണ്ടു നിന്ന വാദങ്ങളാണ് നടന്നത്. അതിശക്തമായ വാദമായിരുന്നു. അതിനൊടുവിലാണ് വിധിയെഴുതിയത്.’ കെകെ രമയുടെ പ്രതികരിച്ചു.

‘പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇനിയും മേല്‍ക്കോടതിയെ സമീപിക്കും. സിപിഐഎം തന്നെയാണ് പ്രതി. വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. സിപിഐഎം പങ്ക് വ്യക്തമായിരിക്കുകയാണ്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടികൊല്ലുന്നത് അവസാനിക്കണം. അതിനുള്ള താക്കീതാണിത്. എല്ലാവരോടും നന്ദി. സത്യം ജയിക്കണം.’ കെകെ രമ പറഞ്ഞു.

കേസില്‍ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു.രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ഹെെക്കോടതി ശരിവെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week