24 C
Kottayam
Sunday, June 7, 2026

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോട് പറയാനുള്ളത് കത്തായി വരും’, നാല് സ്വിഫ്റ്റ് പത്തനാപുരത്തിന് സമ്മാനിച്ച് മന്ത്രി

Must read

കൊല്ലം:കെഎസ്ആർടിസി യൂണിറ്റിന് പുതിയ നാല് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകൾ സമര്‍പ്പിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍.അങ്ങനെ ഒടുവിൽ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാൻ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു ഗണേഷ് പരിപാടിയിൽ സംസാരിച്ച് തുടങ്ങിയത്. പുതിയ കെഎസ്ആര്‍ടിസി ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഫീച്ചേഴ്സിനെ കുറിച്ച് വിവരിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

അങ്ങനെ ഒടുവിൽ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാൻ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നു.  ഇന്ന് ഇവിടുന്ന് ആരംഭിക്കുന്ന ബസുകളെല്ലാം പൂര്‍ണമായും ലാഭത്തിൽ ഓടുക എന്നതാണ്. മന്ത്രി എന്ന നിലയിൽ ബസ് എടുത്ത് പോയി നഷ്ടത്തിൽ ഓടി ആളാവുന്ന പരിപാടി ഇല്ല. ചന്ദനക്കാം പാറയ്ക്കൊരു ബസുണ്ടായിരുന്നു. ആ ബസിൽ ഇവിടത്തെ ഉദ്യോഗസ്ഥര്‍ പറയുന്നത്, തലശ്ശേരി കഴിഞ്ഞാൽ ആരും ഇല്ലെന്നാണ്.  നമ്മൾ തലശ്ശേരി വച്ച് അങ്ങ് നിര്‍ത്തും. 

വെരുതെ ആഡംബരത്തിന് വേണ്ടി, പേര് വയ്ക്കാൻ വേണ്ടി, കെഎസ്ആര്‍ടിസി ബസുകൾ ഇനി എവിടെയും ഓടില്ല. ഞാൻ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോടായി പറയാനുള്ള കാര്യങ്ങൾ ഒരു കത്തായി നിങ്ങൾക്ക് വരും. പരസ്പരം തിരിച്ചറിയേണ്ട കാര്യങ്ങളായിരിക്കും കത്തിലുണ്ടാവുക.

എല്ലാ ഉദ്യോസ്ഥരുമായും സംഘടനകളുമായും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേൾക്കുമെന്നും അദ്ദേഹം സ്വിഫ്റ്റ് ബസുകൾ സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. കെഎസ്ആര്‍ടിസി ചെലവ് ചുരുക്കൽ നയംഅതൊരു പുതിയ നയമാണ്.

- Advertisement -

കെഎസ്ആര്‍ടിസിയുടെ അനാവശ്യമായ എല്ലാ ഓട്ടവും നിര്‍ത്തുകയാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഓരോ ദിവസവും സംഘടനകളും യൂണിനയനുകളും വ്യക്തികളും അറിയിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസിയുടെ എല്ലാ അനാവശ്യം ചെലവുകളും വെട്ടിക്കുറയ്ക്കുകയാണ്. പരമാവധി ചെലവ് ചുരുക്കലാണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week