വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ അറസ്റ്റിൽ

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു; ഒതുക്കിത്തീർക്കാനുള്ള നീക്കം പൊളിഞ്ഞു; കൊച്ചുകോയിക്കലിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോകൻ അറസ്റ്റിൽ

പത്തനംതിട്ട: റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകന് അറസ്റ്റിൽ. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയതിനും കയറിപ്പിടിച്ചതിനുമാൻ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉച്ചയോടെയാണ് അശോകനെ അറസ്റ്റ് ചെയ്തത്.

വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോകൻ കടന്നുപിടിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവം ഫോറസ്റ്റ് സ്റ്റേഷനകത്ത് ഒതുക്കിത്തീർക്കാൻ ആദ്യം ശ്രമം നടന്നുവെന്ന് ആക്ഷേപമുണ്ട്. എന്നാൽ, പരാതിയിൽ നിന്ന് പിന്മാറില്ലെന്ന് വനിതാ ഉദ്യോഗസ്ഥയും ഭർത്താവും ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം എന്നീ വകുപ്പുകൾക്ക് പുറമെ മറ്റ് വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്തുമെന്നാണ് വിവരം. എറണാകുളം നേര്യമംഗലം സ്വദേശിയാണ് അറസ്റ്റിലായ കെ.എ. അശോകൻ. ആക്ഷേപങ്ങളെ തുടർന്ന് വകുപ്പ് തല നടപടി നേരിട്ടാണ് അശോക് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

K.A. Ashokan, the Deputy Range Forest Officer of Kochukoikkal Forest Station in the Ranni Division, has been arrested by the Chittar Police. The arrest follows a complaint filed by a female Beat Forest Officer, alleging that Ashokan behaved inappropriately and physically harassed her. Based on the complaint filed this morning, the police took him into custody by noon.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News