EntertainmentNews

‘നിത്യ മേനോന് ഡ്യൂപ്പായി പോയതായിരുന്നു, രണ്ട് എണ്ണം അടിച്ച് കിളിപോയാണ് പലരും റിവ്യു പറയുന്നത്’; ജ്യോതി!

കൊച്ചി:അഭിനേത്രിയാകണമെന്ന ആ​ഗ്രഹമാണ് നഴ്സായിരുന്ന ജ്യോതി ശിവരാമനെ ആ ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അ‍ഞ്ച് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് ജ്യോതി. കണ്ണൂർ സ്വദേശിനിയായ ജ്യോതി സിനിമയിൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് കൊച്ചിയിലേക്ക് ചേക്കേറിയത്. ഇതുവരെ ചാവേർ അടക്കമുള്ള സിനിമകളുടെ ഭാ​ഗമാകുകയും കൊച്ചു കൊച്ചു കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. അഭിനയത്തിനൊപ്പം മോഡലിങിലും സജീവം. കൂടാതെ യുട്യൂബ് ചാനൽ വഴി സിനിമ റിവ്യുവും ജ്യോതി ചെയ്യാറുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ചാവേർ സിനിമയെ കുറിച്ചുള്ള അഭിപ്രായം പറ‍ഞ്ഞാണ് ജ്യോതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Jyothi Sivaraman

അലൻ ജോസ് പെരേര എന്ന റിവ്യുവർ സിനിമയേയും താരങ്ങളെയും പരിഹസിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോൾ പ്രതികരിച്ചും ജ്യോതി ശിവരാമൻ വൈറലായിരുന്നു. അലൻ ജോസ് പെരേരയോട് പ്രതികരിച്ച് വൈറലാകാൻ വേണ്ടിയല്ലെന്നും സിനിമയോടുള്ള സ്നേഹം കൊണ്ടാണെന്നുമാണ് ജ്യോതി പറഞ്ഞത്.

ചാവേർ, പാപ്പച്ചൻ ഒളിവിലാണ്, ഭീമ്ലനായക്, ദി കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകളിൽ‌ അഭിനയിച്ചിട്ടുള്ള ജ്യോതി അഭിമുഖത്തിൽ തന്റെ സിനിമാ സ്വപ്നങ്ങളും സിനിമ മേഖലയിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ്. ‘തുടക്കം ​​ഗ്രാമവാസീസ് എന്ന സിനിമയിൽ ഇന്ദ്രൻസ് ചേട്ടന്റെ മകളുടെ വേഷം ചെയ്തുകൊണ്ടായിരുന്നു.’

‘ചെറിയ വേഷമായിരുന്നു. ശേഷം ദി കുങ്ഫു മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്ക് ഭീമ്ലനായക്കിൽ അഭിനയിച്ചു. നിത്യ മേനോന്റെ ഡ്യൂപ്പായി അഭിനയിക്കാൻ പോയതായിരുന്നു. കാരണം പ്രൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്തായിരുന്നു. എന്റെ മുടി നിത്യയുടേത് പോലെ ചുരുണ്ടതായിരുന്നു.’

‘മാത്രമല്ല ഉയരവും ഞങ്ങളുടേത് ഒരുപോലെയായിരുന്നു. ഇനി മൂന്ന് സിനിമ റിലീസ് ചെയ്യാനുണ്ട്. അതൊക്കെ ചെറിയ വേഷങ്ങളാണ്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് ചോദിച്ച് ചിലർ വരാറുണ്ട്. വസ്ത്രധാരണം കണ്ടാണ് പലരും അത്തരത്തിലുള്ള ചോദ്യവുമായി വരുന്നത്.’

Jyothi Sivaraman

‘എന്റെ വീഡിയോകൾക്ക് മോശം കമന്റുകൾ വരുന്നത് ഞാൻ കാണാറുണ്ട്. എനിക്ക് കംഫർട്ടായ വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. കംഫർട്ടല്ലാത്തത് ഞാൻ ധരിക്കാറില്ല. അത് എത്ര പണം തരാമെന്ന് പറഞ്ഞാലും ഞാൻ ധരിക്കില്ല. എടുത്ത തീരുമാനങ്ങളൊന്നും പാളിയതായി തോന്നിയിട്ടില്ല. സിനിമയിലെ ഒന്നും കണ്ട് എന്റെ കണ്ണ് മഞ്ഞളിക്കില്ല.’

‘സിനിമയിൽ ഉടൻ എന്തെങ്കിലും ആകുമെന്ന ചിന്ത എനിക്ക് ഇല്ല. പക്ഷെ സക്സസ് ആകുന്നത് വരെ ഞാൻ പരിശ്രമിക്കും. സിനിമയിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട് പ്രോജക്ട് വരാറുണ്ട്. പക്ഷെ ഞാൻ സ്വീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താലും നിലനിൽക്കില്ല. ഈ ഫീൽഡിൽ വന്നാൽ സ്ക്ഷെൽ ഹാരാസ്മെന്റ് ഉണ്ടാകും. എനിക്കും ഉണ്ടായിട്ടുണ്ട്. പതറി നിന്നിട്ടുണ്ട്. അവിടെ നിന്നാണ് പ്രതികരിച്ച് തുടങ്ങിയതെന്നും’, ജ്യോതി പറയുന്നു.

സിനിമ റിവ്യു ചെയ്യുന്നവരോട് തനിക്കുള്ള മനോഭാവത്തെ കുറിച്ചും ജ്യോതി വെളിപ്പെടുത്തി. ‘ഞാനും റിവ്യു ചെയ്യുന്ന വ്യക്തിയാണ്. സിനിമ ഇഷ്ടപ്പെട്ടാൽ ഇഷ്ടപ്പെട്ടുവെന്ന് പറയാറുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയാറുണ്ട്. ജയിലറിന്റെ റിവ്യു ഇട്ടപ്പോൾ മോശം കമന്റാണ് കിട്ടിയത്. റിവ്യുവേഴ്സ് സിനിമ വലിച്ചുകീറി ഒട്ടിച്ചാൽ സിനിമയെ അത് ബാധിക്കും.’

‘അവര് ഇങ്ങനെ ക്യാമറയും തുറന്ന് വെച്ച് രണ്ടെണ്ണം അടിച്ച് കിളിപോയി രാത്രി ക്യാമറയും ഓണാക്കി വെച്ച് ചുമ്മ ഇരുന്ന് റിവ്യു പറയുകയാണ് ചെയ്യുന്നത്. ചില റിവ്യു കണ്ടാൽ സഹിക്കില്ല. ഞാൻ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പ്രതികരിച്ചാലും നമുക്ക് ഹേറ്റ് കൂടും എന്നല്ലാതെ പ്രയോജനമില്ലെന്നും’, ജ്യോതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button