ന്യൂഡൽഹി: കൊളോണിയൽ അവശേഷിപ്പുകൾ തുടരുന്ന നീതി ദേവതയെ ഭാരതീയമാക്കി സുപ്രീം കോടതി. കണ്ണ് കെട്ടിയ നിലയിൽ, കയ്യിൽ ഒരു വാൾ പിടിച്ചു കൊണ്ടായിരുന്നു നീതി ദേവത നിലകൊള്ളാറുണ്ടായിരുന്നത്. ഇതിൽ നീതി ദേവതയുടെ കെട്ടഴിക്കുകയും, കയ്യിലെ വാൾ മാറ്റി ഭരണഘടനാ ആക്കുകയുമായിരിന്നു. നീതി ദേവതയെന്ന സങ്കല്പത്തെ ഭാരതീയവൽക്കരിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.
കണ്ണിലെ കെട്ടഴിച്ച് ശിൽപ്പത്തെ ഭാരതീയമാക്കാൻ ചരിത്രപരമായ നടപടിയെടുത്തത് നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് . ഇടതുകൈയിൽ വാളിന് പകരം ഇന്ത്യൻ ഭരണഘടന. നിയമം അന്ധമല്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത് നൽകുന്നത്. വാളിന് പകരം ഭരണഘടന വച്ചത് ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന സന്ദേശം കൈമാറാനും. കൊളോണിയൽ അവശേഷിപ്പുകളാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്.
ഈ മാറ്റം ഇന്ത്യൻ ജുഡീഷ്യറിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. . ജഡ്ജിമാരുടെ ലൈബ്രറിയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ പ്രതിമ ആധുനിക വീക്ഷണത്തോടുള്ള ജുഡീഷ്യറിയുടെ പ്രതിബദ്ധതയുടെ പ്രതീകമായാണ് നിലകൊള്ളുന്നത്.
നീതി ആരെയും കാണുന്നില്ല എന്നത് മാറ്റി “നീതി എല്ലാവരേയും തുല്യമായി കാണുന്നു” എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ജുഡീഷ്യറിയുടെ പങ്ക് ശിക്ഷിക്കുക മാത്രമല്ല, നീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും ഇത് സൂചന നൽകി.
പുതിയ പ്രതിമയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് ‘ലേഡി ജസ്റ്റിസിൻ്റെ’ ഇടതുകൈയിൽ ഭരണഘടന വാളിനു പകരം വച്ചതാണ്. മുൻ പ്രതിമയിലെ വാൾ ശിക്ഷയെയും അധികാരത്തെയും പ്രതീകപ്പെടുത്തുമ്പോൾ, ഭരണഘടന കൂടുതൽ സന്തുലിതവും തത്വാധിഷ്ഠിതവുമായ നീതിയെ പ്രതിനിധീകരിക്കുന്നു.
പഴയതും പുതിയതുമായ പ്രതിമകളിലെ പ്രധാന സവിശേഷതയായ തുലാസ്സ് മാറ്റമില്ലാതെ തുടരുന്നു, ഇത് നീതിയും നിഷ്പക്ഷമായ തെളിവുകളുടെ തൂക്കത്തെയാണ് പ്രതിനിധീകരിക്കുന്നത് .