28.1 C
Kottayam
Sunday, June 7, 2026

എ ഡി എമ്മിന്റെ മരണം; ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു ; അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക്

Must read

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു. കേസ് എടുക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അതെ സമയം ആത്മഹത്യാ പ്രേരണ കുറ്റം കാണിച്ച് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന്‌ കാണിച്ച്‌ സഹോദരൻ കെ. പ്രവീൺ ബാബു ഡി.െഎ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ബന്ധുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് പോകും. അതേസമയം തന്നെ സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെയാണു പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉൾപ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും. യാത്രയയപ്പ് യോഗത്തിൽ സന്നിഹിതനാവുകയും ദിവ്യയുടെ അവഹേളനത്തിന് സാക്ഷിയാവുകയും ചെയ്ത കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും.

ഇതിനിടെ പത്തനംതിട്ട സി പി എം ഘടകവും പ്രതിഷേധത്തിലാണ് എന്ന വാർത്തയാണ് ഇന്നലെ പുറത്ത് വന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പും കൂടി അടുത്തതോടെ മുഖം രക്ഷിക്കാനെങ്കിലും ദിവ്യക്കെതിരെ നടപടി എടുക്കേണ്ട അവസ്ഥയിലാണ് സി പി എം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week