24.9 C
Kottayam
Friday, June 5, 2026

എന്റെ ബിക്കിനി പോസും പൊക്കിളും കണ്ടാ മതി അവര്‍ക്ക് മാസ്റ്റര്‍ബേഷന്‍ ചെയ്യാന്‍! തുറന്നടിച്ച് അഞ്ജന

Must read

കൊച്ചി:വെബ് സീരീസുകളിലൂടെ താരമായി മാറിയ നടിയാണ് അഞ്ജന മോഹന്‍. സോഷ്യല്‍ മീഡിയിയല്‍ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും അഞ്ജന കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന കമന്റുകളെക്കുറിച്ചും മനസ് തുറക്കുകയാണ് അഞ്ജന മോഹന്‍

മൂവിയില്‍ വന്ന ശേഷമാണ് ആളുകള്‍ എന്നെ റെസ്പെക്ട് ചെയ്തതായി തോന്നുന്നത്. ദിലീപേട്ടന്റെ ഒരു സിനിമയില്‍ ഞാന്‍ ചെറിയ സീന്‍ ചെയ്തിട്ടുണ്ട്. കുറച്ചധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ എന്നെ അക്‌സെപ്റ്റ് ചെയ്തതായി തോന്നുന്നുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം, അഞ്ജന ബിഗ് ബോസില്‍ പോകാന്‍ ഇഷ്ടം ആണെന്നും തുറന്നു പറയുന്നുണ്ട്. പ്രണയം എന്ന സിസ്റ്റം എനിക്ക് ഇഷ്ടമാണ്, പക്ഷെ വിവാഹം എന്ന സിസ്റ്റത്തോട് എനിക്ക് എതിര്‍പ്പാണെന്നും അഞ്ജന പറഞ്ഞു.

 Anjana Mohan

കന്യക ആയിരിക്കണം വിവാഹം കഴിക്കാന്‍ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നാണ് അഞ്ജന പറയുന്നത്. പണ്ടുകാലത്തുള്ള ആളുകളുടെ ചിന്താഗതി അങ്ങനെ ആയിരുന്നിരിക്കാമെന്നും എന്നാല്‍ ഇപ്പോഴത്തെ കാലത്തും അങ്ങനെ ചിന്തിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ ആകില്ലെന്നും അഞ്ജന പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഭാഗമായ താരത്തോട് കന്യകാത്വം എന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം മറുപടി നല്‍കിയത്.

- Advertisement -

വിവാഹത്തിന് മുന്‍പേ മിക്ക ആളുകളും റിലേഷനില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അതൊരു കുഴപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ലെന്നും പറയുന്നു. നമ്മുടെ നാട്ടില്‍ സെക്‌സ് എഡ്യൂക്കേഷന്‍ കുറവാണെന്നും അഞ്ജന അഭിപ്രായപ്പെടുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ അറിയുന്നത് യൂ ട്യൂബിലൂടെയാണ്. എല്ലാര്‍്ക്കും നാണമാണ് സെക്‌സിനെക്കുറിച്ച് പറയാനെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. പിന്നാലെ പോണ്‍ വീഡിയോകള്‍ കാണുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

- Advertisement -

പോണ്‍ കാണരുത് എന്നൊന്നും ഇല്ലെന്നും എന്നാല്‍ അഡിക്ടഡ് ആകരുത് എന്നേ ഉള്ളൂവെന്നും അഞ്ജന പറയുന്നു. ഇതൊക്കെ സെക്‌സ് എഡ്യൂക്കേഷന്‍ കുറയുന്നത് കൊണ്ടുള്ള വിഷയം ആണെന്നാണ് അഞ്ജനയുടെ അഭിപ്രായം. അത് ഒരിക്കലും തെറ്റല്ലെന്നും താരം പറയുന്നു. പിന്നാലെ തനിക്ക് ലഭിക്കുന്ന സോഷ്യല്‍ മീഡിയ കമന്റുകളെക്കുറിച്ചും മെസേജുകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഞ്ജന.

എന്റെ ബിക്കിനി ചിത്രങ്ങള്‍ മതി അവര്‍ക്ക് മാസ്റ്റര്‍ബേഷന്‍ ചെയ്യാനായി. ചില ആളുകള്‍ ഉണ്ട് ലൈംഗിക ദാരിദ്ര്യം പിടിച്ച ആളുകള്‍, അവര്‍ക്ക് ഇച്ചിരി നേവല്‍ മാത്രം കണ്ടാല്‍ മതി അവര്‍ക്ക് എല്ലാം ആകുമെന്നും അഞ്ജന പറയുന്നുണ്ട്. അവര്‍ക്ക് നഗ്നതയോ ബിക്കിനി ചിത്രമോ കാണേണ്ടതില്ലെന്നും താരം പറയുന്നു.

 Anjana Mohan

കമന്റുകള്‍ കാണുമ്പോള്‍ ആളുകള്‍ തന്നെ ഇങ്ങനെയാണോ കാണുന്നതെന്ന് ചിന്തിക്കുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരം വാക്കുകള്‍ കിട്ടുന്നത്. അതൊന്നും തനിക്ക് പറയാന്‍ പോലും സാധിക്കില്ല. അത്ര മോശമാണെന്നും താരം പറയുന്നു. തനിക്ക് മെസേജ് ആയും മെയില്‍ വഴിയുമൊക്കെ ഒരുമിച്ച് സമയം ചെലവിടാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ മെസേജുകള്‍ അയക്കാറുണ്ടെന്നാണ് അഞ്ജന പറയുന്നത്. എന്റെ കമന്റ് ബോക്‌സില്‍ പലതരം കമന്റുകള്‍ വരാറുണ്ട്.

- Advertisement -

എന്നാല്‍ താന്‍ കമന്റുകള്‍ക്ക് പിന്നാലെ പോകാനും തന്റെ ടൈം അതിനായി വേസ്റ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് താരം പറയുന്നത്. പലര്‍ക്കും ഇതുപോലെ മോശം കമന്റുകള്‍ ലഭിക്കുന്നുണ്ട്. പക്ഷെ അതെല്ലാം എങ്ങനെ ഇല്ലാതാക്കുമെന്ന് അറിയില്ല. തല്‍ക്കാലം പ്രതികരിക്കാതെ മാറി നില്‍ക്കുക എന്നതാണ് വഴിയെന്നാണ് തനിക്ക് തോന്നുന്നതെന്നും അഞ്ജന പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week