ട്രംപിന് തിരിച്ചടി; ജീന്‍ കാരള്‍ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു

donald trump
ഡൊണാള്‍ഡ് ട്രംപ്‌

ന്യൂയോര്‍ക്ക്: ബലാത്സംഗ കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കുരുക്ക്.

എഴുത്തുകാരിയായ ഇ. ജീന്‍ കാരള്‍ നല്‍കിയ കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് മാന്‍ഹട്ടണ്‍ കോടതി കണ്ടെത്തി. ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്ന് തെളിഞ്ഞതായി ജൂറി വ്യക്തമാക്കി.

1990-കളുടെ മധ്യത്തില്‍ മാന്‍ഹട്ടണിലെ ബര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട്‌മെന്‍റ് സ്റ്റോറിലെ വസ്ത്രംമാറുന്ന മുറിയില്‍ ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ജീന്‍ കരോളിന്‍റെ പരാതി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. പൊതുമധ്യത്തില്‍ ട്രംപ് തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് എല്ലെ മാഗസിന്‍റ് മുന്‍ കോളമിസ്റ്റായ കാരള്‍ ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. രണ്ടു കേസുകളിലായി ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നല്‍കാനും കോടതി ഉത്തരവിട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News