KeralaNews

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി, സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് പിഴ മാത്രം, കേസില്ല

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാത്തത് വിവാദമാകുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനാണ് കാര്‍ ഓടിച്ചു കയറ്റിയത്.ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനടുത്തുവെച്ചായിരുന്നു സംഭവം.

ജൂലിയസ് നികിതാസിന് കസബ പൊലീസ് പിഴയിട്ടെങ്കിലും കേസെടുത്തില്ല.1000 രൂപ പിഴ ഈടാക്കിയതിന്‍റ് രസീത്ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഗോവ രാജ്ഭവന്‍ സംഭവം സ്ഥിരീകരിച്ചു, അന്വേഷണം ആവശ്യപ്പെടുമെന്നാണ് വിവരം.ഗുരുതര നിയമലംഘനത്തില്‍ കേസെടുക്കാത്തതിന്‍റെ കാരണം പൊലീസില്‍ നിന്ന് ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button