ന്യൂഡല്‍ഹി: 5ജി നെറ്റ്വര്‍ക്കിനെതിരെ നല്‍കിയ ഹര്‍ജിയില്‍ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗളയ്ക്ക് തിരിച്ചടി. ജൂഹി ചൗള നല്‍കിയ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി നടിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു.
അനാവശ്യ ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും അവര്‍ ഹര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജൂഹി ചൗളയുടെ വാദങ്ങള്‍ എല്ലാം തള്ളിയാണ് കോടതി നടിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തിയത്.