‘നൂറിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്’ പുതിയ തലമുറയ്ക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന വ്യക്തി; മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണമെന്ന് ജൂഡ്

'നൂറിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്'; പുതിയ തലമുറയ്ക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന വ്യക്തി; മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണമെന്ന് ജൂഡ്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തന്റെ ആഗ്രഹം സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫെയ്‌സ്‌ബുക്കിലൂടെയാണ് പങ്കുവെച്ചത്.

നൂറിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ് സതീശനെന്ന് ജൂഡ് ചൂണ്ടിക്കാട്ടി. പുതിയ തലമുറയ്ക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന വ്യക്തിയാണെന്നും മികച്ച ആശയവിനിമയ ശേഷിയുണ്ടെന്നും ജൂഡ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്താൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും വോട്ട് ചെയ്ത പൗരൻ എന്ന നിലയിൽ സതീശൻ തന്നെ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

സതീശനെ പിന്തുണച്ച് നടൻ സുധീർ, നടി ഗോപിക രമേശ് തുടങ്ങിയവരും നേരത്തെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സതീശനായി വലിയ തോതിലുള്ള പിന്തുണ ഉയരുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് വൈകാതെ പ്രഖ്യാപിക്കും. ഇതിനിടെ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സിനിമാ ലോകത്തുനിന്ന് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.

Director Jude Anthany Joseph has expressed his support for V.D. Satheesan as the next Chief Minister of Kerala following the UDF’s massive election victory. In a Facebook post, the filmmaker shared his desire to see Satheesan lead the state, highlighting the leader’s performance and vision. The post has gone viral on social media, adding momentum to the ongoing discussions in Delhi regarding the CM candidate.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News