ജാനകിയ്ക്ക് പ്രദര്‍ശനാനുമതി; 18-ന് തീയേറ്ററുകളില്‍

സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി; സെൻസർ ബോർഡിനെതിരെ സംഘപരിവാർ സംഘടനയായ തപസ്യ

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി നായകനായ ‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. ചിത്രം 18-ന് തീയേറ്ററുകളിലെത്തിയേക്കും. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പ് കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നു. വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് തങ്ങള്‍ക്ക് പേരിനെച്ചൊലി നേരിടേണ്ടിവന്നതെന്ന്‌ സംവിധാകന്‍ പ്രവീണ്‍ നാരായണന്‍ പറഞ്ഞു. കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന്‍ പിള്ള എന്നതായതുകൊണ്ടാണ് ജാനകി വി. എന്ന് ചേര്‍ക്കാന്‍ പറഞ്ഞത്. ജാനകി പ്രഭാകരന്‍ എന്നായിരുന്നെങ്കില്‍ ജാനകി പി. എന്നാക്കാന്‍ പറഞ്ഞേനെ. കോടതിയില്‍ ജാനകി വിദ്യാധരന്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. എന്തിനാണ് കടുംപിടിത്തം പിടിച്ചതെന്ന് അറിയില്ലെന്നും പ്രവീണ്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News