മകളെ കാണാതായതില്‍ ദുരൂഹത; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയ്‌സനയുടെ പിതാവ്

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവുമായുള്ള മകള്‍ ജോയ്‌സ്‌നയുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകളെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ട്. തിരോധാനത്തിന് പിന്നിലെ കാര്യങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ജോയ്സ്നയുടെ പിതാവ് ജോര്‍ജ് ആവശ്യപ്പെട്ടു.

ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നില്‍ കൊണ്ടു വരാന്‍ കേരള പോലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പോലീസില്‍ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണെമന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

സിബിഐയോ എന്‍ഐഎയോ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണം. വിവാഹത്തിന് ശേഷം മകള്‍ ജോയ്സ്നയെ കാണാത്തതില്‍ ദുരൂഹതയുണ്ട്. കോടതിയില്‍ വെച്ചും മകളെ കണ്ടില്ല. തങ്ങള്‍ എത്തുന്നതിന് മുമ്പേ തന്നെ അവര്‍ പോയി.

ജോയ്സ്നയെ കിട്ടുന്നതിനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതായും ജോര്‍ജ് പറയുന്നു. കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിനുമായാണ് ജോയ്‌സനയുടെ വിവാഹം കഴിഞ്ഞത്. സംഭവം ഏറെ വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News