24.6 C
Kottayam
Friday, September 27, 2024

തക്കാളിയില്‍ മുങ്ങിക്കുളിച്ച് ജോയ് മാത്യു,സിനിമയുടെ ക്ളൈമാക്‌സിന് വേണ്ടി മാത്രം ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളി

Must read

കൊച്ചി:ടി അരുണ്‍കുമാര്‍ കഥയും തിരക്കഥയും എഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാ ടൊമാറ്റിന’. ഇപ്പോഴിതാ സിനിമയ്ക്കായി ടൊമാറ്റോ ഫെസ്റ്റിവല്‍ നടത്തി യിരിക്കുകയാണ് ടീം. തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സമയത്താണ് ചിത്രത്തിനായി ടൊമാറ്റോ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ക്ളൈമാക്‌സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളിയാണ്. ഇത്തരത്തില്‍ ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാള സിനിമയില്‍ ഇതാദ്യമായാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. ‘ലാ ടൊമാറ്റിന’യില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിം ഇമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത സീക്വന്‍സ് ആയിരിക്കുമെന്നും തക്കാളി ഉപയോഗിച്ചാണ് ക്ലൈമാക്‌സിലെ ആക്ഷന്‍ സീന്‍ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ടി അരുണ്‍ കുമാര്‍ പറഞ്ഞു.

ജോയ് മാത്യു നായകനാകുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നത്. പുതുമുഖ താരം മരിയ തോംസണ്‍ ആണ് ചിത്രത്തിലെ നായിക.

വിളവെടുപ്പ് കാലത്തെ സ്‌പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് ‘ലാ ടൊമാറ്റിന’. തക്കാളികള്‍ ആളുകള്‍ പരസ്പരം എറിയുകയും ചവിട്ടിമെതിക്കുകയും ഒക്കെ ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഭവം. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്. ഇപ്പോഴിതാ ‘ടൊമാറ്റിന’യെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളുമായി മലയാളത്തില്‍ അതേ പേരില്‍ ഒരു ചിത്രം തയ്യാറാകുകയാണ്.

സിനിമയുടെ ക്ലൈമാക്‌സിലെ ആക്ഷന്‍ സീന്‍ മുഴുവന്‍ ഷൂട്ട് ചെയ്തിരിക്കുന്നത് തക്കാളി ഉപയോഗിച്ചാണ്. ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ആക്ഷന്‍ രംഗത്ത് തക്കാളി പ്രധാന പ്രോപ്പര്‍ട്ടിയായി ഉപയോഗിച്ചിരിക്കുന്നത്. മൈസൂരില്‍ നിന്നാണ് തക്കാളി ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനായി എത്തിച്ചിരിക്കുന്നത്. മൈസൂര്‍ തക്കാളിക്ക് നിറവും ചാറും കൂടുതലുണ്ടാകും എന്നുള്ളതുകൊണ്ടാണ് മൈസൂരില്‍ നിന്ന് തക്കാളി എത്തിച്ചതെന്ന് ടി അരുണ്‍ കുമാര്‍ പറഞ്ഞു. സിന്ധു എം ആണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘ലാ ടൊമാറ്റിന’ അഞ്ച് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. വേറിട്ട ഒരു കഥാപാത്രമായി ചിത്രത്തില്‍ ശ്രീജിത്ത് രവി അഭിനയിക്കുമ്പോള്‍ തുല്യ വേഷത്തില്‍ കോട്ടയം നസീറും എത്തുന്നു. മരിയ തോമസാണ് നായിക. രമേശ് രാജശേഖരന്‍ ഒന്ന ഒരു പുതുമുഖ നടനും പ്രധാന കഥാപാത്രമായി ലാ ടൊമാറ്റിനോയിലുണ്ട്.

ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടത്തെ കുറിച്ചുള്ള പോസ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് എത്തിയിരുന്നു. അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു എല്ലാവരും പിന്തുണ അറിയിച്ചത്. വെറുതെ പോസ്റ്റ് പങ്കുവയ്‍ക്കുക മാത്രം ചെയ്യുന്നതിന് എതിരെ നടൻ ജോയ് മാത്യു രംഗത്ത് എത്തുകയും വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. ഇതില്‍ തന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു (Joy Mathew). 

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ ‘താങ്കൾ ആദ്യം തുടങ്ങൂ’ എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള  പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല എന്നുമാണ് ജോയ് മാത്യു എഴുതിയിരിക്കുന്നത്.

‘ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല’ എന്നാണ് ജോയ് മാത്യു കഴിഞ്ഞ ദിവസം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം നടിക്കു പിന്തുണയുമായി  രംഗത്തുവന്നിരുന്നു.

അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു നടിയുടെ കുറിപ്പ്. കുറ്റം ചെയ്‍തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേ​ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍‌തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദിയെന്നും നടി കുറിപ്പില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

Popular this week