കോട്ടയം: സംസ്ഥാനത്ത് രാത്രി ജോലി ചെയ്ത് ക്ഷീണിച്ച് വരുന്നവര്‍ക്ക് ഉല്ലസിക്കന്‍ പബ്ബുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്നായിരിന്നു ജോയ് മാത്യുവിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പിണറായി വിജയനെതിരെ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ !
മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ?
ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തിൽ സഖാക്കൾക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ വഴിയില്ല