24 C
Kottayam
Thursday, June 4, 2026

‘മിൽമ കവറിൽ ഐസ് നിറച്ച്‌ മോനിഷയുടെ മൃതദേഹവുമായുള്ള യാത്ര’വെളിപ്പെടുത്തല്‍

Must read

കൊച്ചി:ആർ. ഗോപാലകൃഷ്‌ണൻ എന്ന പേര് സിനിമാ ലോകത്ത് പ്രസിദ്ധമാണ്. ജയറാം, പാർവതി, ആനി, ഗണേശ് കുമാർ തുടങ്ങിയവരുടെയെല്ലാം സിനിമയിലെ ആദ്യ ചിത്രം പകർത്തിയത് ആർ. ഗോപാലകൃഷ്‌ണനാണ്. ഗാനഗന്ധർവൻ യേശുദാസിന്റെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ഇദ്ദേഹം എടുത്തിട്ടുള്ളത്. ഇന്ന് നമ്മൾ കാണുന്ന യേശുദാസിന്റെ പല വിന്റേജ് ചിത്രങ്ങളും പകർത്തിയതും ഗോപാലകൃഷ്‌ണന്റെ ക്യാമറയാണ്.

നടി മോനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ചില അനുഭവങ്ങൾ പങ്കുവയ‌്ക്കുകയാണ് അദ്ദേഹം. പോപ്പഡോം എന്ന യൂട്യൂബ് ചാനലിലെ പ്രത്യേക അഭിമുഖത്തിലാണ് ജീവിതാനുഭവങ്ങൾ ഗോപാലകൃഷ്‌ണൻ പങ്കുവച്ചത്.

”മോനിഷയുടെ ചിത്രം ആദ്യം എടുക്കുന്നത് നഖക്ഷതങ്ങളിലാണ്. മോനിഷ മരിക്കുന്നതിന് ഒരു മാസം മുമ്പാണ് മോഹൻലാലിനൊപ്പമുള്ള ഗൾഫ് യാത്ര സംഘടിപ്പിച്ചത്. മോഹൻലാൽ, രേവതി, എം.ജി ശ്രീകുമാർ, നെടുമുടി വേണു, ഇന്നസെന്റ്, മോനിഷ, ഉഷ, ആലപ്പി അഷ്‌റഫ് എന്നിവരൊക്കെ യാത്രയിൽ ഉണ്ടായിരുന്നു. 40 ദിവസം നീണ്ട വലിയൊരു യാത്രയായിരുന്നു അത്. അക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു മോനിഷ. അതുകൊണ്ടുതന്നെ ഞങ്ങളുടെയെല്ലാം പെറ്റായിരുന്നു. തിരികെ വന്നപ്പോൾ ചെപ്പടി വിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് മോനിഷ ജോയിൻ ചെയ‌്തത്.

പിറ്റേന്ന് മണിയൻ പിള്ള രാജുവാണ് മോനിഷ മരിച്ചുവെന്ന് വിവരം വിളിച്ചു പറയുന്നത്. ഞങ്ങൾ ഉടൻ ചേർത്തയിലേക്ക് തിരിച്ചു. മൃതദേഹം കൊണ്ടുപോകുന്നത് ബാംഗ്ളൂരിലേക്കാണെന്ന് ആംബുലൻസിൽ കയറിയപ്പോഴാണ് അറിഞ്ഞത്. ബോഡി എംബാം ചെയ്‌തിരുന്നില്ല. പോകുന്ന വഴിക്ക് ഐസ് വാങ്ങി വയ‌്ക്കണേ എന്ന് പലരും പറഞ്ഞു. തൃശ്ശൂർ എത്തിയപ്പോൾ ഐസ് വിൽക്കപ്പെടും എന്ന ബോർഡ് കണ്ടു.

- Advertisement -

ബ്രാഹ്മണർ താമസിക്കുന്ന തെരുവായിരുന്നു അത്. ആംബുലൻസ് കണ്ടപ്പോൾ ബോഡി അതിനകത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. തുടർന്ന് മോനിഷയാണ് മരിച്ചതെന്ന് അറിയിച്ചതോടെ കുറച്ചു സ്ത്രീകൾ ഓടി വന്നു. ഐസ് വയ‌്ക്കുന്നതിനായി മിൽമയുടെ കവർ കുറേ സംഘടിപ്പിച്ച് അവർ തന്നെ കഴുകി തന്നു. ഐസ് അലിഞ്ഞുപോകാതിരിക്കാനായി അറക്കപ്പൊടി വച്ച് നിറച്ചാണ് അവർ തന്നത്.

- Advertisement -

പിന്നീടുള്ള ഞങ്ങളുടെ യാത്ര മിൽമ കവറിൽ ഐസ് നിറച്ചാണ് തുടർന്നത്. മരിച്ചിട്ട് കുറച്ചു സമയമായിരുന്നതിനാൽ മോനിഷയുടെ ബോഡി നല്ല ചൂടുണ്ടായിരുന്നു. വയ‌്ക്കുന്നതിന് മുമ്പുതന്നെ ഐസ് അലിഞ്ഞിരുന്നു. ആരും ഉറങ്ങാതെ ഇടയ‌്ക്കിടെ ഐസ് തുടർച്ചയായി വച്ചാണ് ബോഡി ബാംഗ്ളൂരിൽ എത്തിച്ചത്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week