തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. ജിഎസ്ടി രാജ്യത്ത് നടപ്പാക്കി എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങാനായി കാറില്‍ കയറിന്റെ മോഹന്‍ലാലിന്റെ കണ്ണിന്‍ മൈക്ക് കൊണ്ട് കുത്തി മാധ്യമപ്രവര്‍ത്തകന്‍ കുത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങള്‍ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഞാന്‍ അറിഞ്ഞില്ല… അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടന്‍ മറുപടി നല്‍കി.
എന്നാല്‍ നടനെ വിടാതെ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും വളഞ്ഞു. അതിനിടയില്‍ ബൈറ്റിനായി മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നടന്റെ മുഖത്തേക്ക് നീട്ടി പിടിച്ച മൈക്ക് കണ്ണില്‍ തട്ടി. ശേഷം പോലീസുകാര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചിട്ടാണ് താരത്തിന് കാറില്‍ കയറാന്‍ കഴിഞ്ഞത്. മൈക്ക് തട്ടി കണ്ണിന് വേദന അനുഭവപ്പെട്ടതോടെ അല്‍പ്പനേരം മോഹന്‍ലാല്‍ സ്തംബ്ദനായി.
വേദന അനുഭവപ്പെട്ടിട്ടും രോഷാകുലനാകാതെ പതിവ് സ്‌റ്റൈലില്‍ എന്താ… മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് തമാശയായി നടന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടന്റെ ക്ഷമയെ പ്രശംസിച്ച് എത്തുന്നത്.
മറ്റേതൊരു സെലിബ്രിറ്റിയായിരുന്നുവെങ്കിലും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടാവുമായിരുന്നുവെന്നും കമന്റുകളുണ്ട്. സെസലിബ്രിറ്റിയാണെങ്കില്‍ കൂടിയും അവരുടെ സ്വകാര്യതയെ മാനിക്കാതെ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ വിമര്‍ശിച്ചും കമന്റുകളുണ്ട്. മോഹന്‍ലാല്‍ ഒരു സെലിബ്രിറ്റിയാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് ചോദിക്കാന്‍ പലതും കാണും.
എന്ന് കരുതി ചോദിച്ച വിഷയം ഞാന്‍ അറിഞ്ഞില്ല അന്വേഷിച്ച് പറയാമെന്ന് പറഞ്ഞിട്ടും പോലീസിന്റെ വലയത്തിന് മുകളിലൂടെ ചാടി അങ്ങേരുടെ കണ്ണില്‍ മൈക്ക് കൊണ്ട് കുത്തിയത് എന്തൊരു മര്യാദകേടാണ്. ലാലേട്ടന്‍ ആയതുകൊണ്ട് തിരിഞ്ഞ് നിന്ന് ഒരു മോശം വാക്ക് പോലും പറയാതെ എന്താ മോനേ ഈ ചെയ്തത് എന്ന് ചോദിച്ചിട്ട് പോയി. കണ്ണിലാണ് കുത്ത് കൊണ്ടത്. അങ്ങേര്‍ക്ക് നല്ലോണം വേദനിച്ചിട്ടുണ്ടെന്ന് ആ റിയാക്ഷനില്‍ അറിയാം.
കണ്ണിന് പരിക്ക് പറ്റിക്കാണാനും സാധ്യതയുണ്ട്. അദ്ദേഹം പാവം മനുഷ്യന്‍ ആയതുകൊണ്ടല്ലേ ഇത്തരം പ്രവൃത്തികള്‍ മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇതേ സമയം തിരിഞ്ഞ് രോഷത്തടെ പ്രതികരിക്കുന്ന ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഇങ്ങനൊരു പെരുമാറ്റം ഉണ്ടാകുമായിരുന്നോ?, പുള്ളി ആയതുകൊണ്ട് നിലവിട്ട് പെരുമാറിയില്ല. കഷ്ടമായിപ്പോയി, ലാലേട്ടന്റെ ക്ഷമയുടെ ലെവല്‍ മനസിലാകുന്നു, ലാലേട്ടന്‍ ആയത് ഭാഗ്യം. അമിതാഭ് ബച്ചനോ തെലുങ്ക് നടന്‍ ബലയ്യയോയൊക്കെ ആയിരുന്നുവെങ്കില്‍ കാണാമായിരുന്നു എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
എല്ലാ വിഷയങ്ങളിലും സമചിത്തതോടെ പെരുമാറുകയും മാധ്യമങ്ങളെ അ?വ?ഗണിക്കാതെ മറുപടി നല്‍കാനും ശ്രമിക്കുന്ന ചുരുക്കം ചില മലയാള നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. രോഷം പ്രകടിപ്പിക്കാനോ മറ്റുള്ളവരോട് കയര്‍ത്ത് സംസാരിക്കാനോ മോഹന്‍ലാല്‍ താല്‍പര്യപ്പെടാറില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ മോഹന്‍ലാലിനോളം പരിഹാസം ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടനില്ല.
എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ നീരസം ഒരിക്കല്‍ പോലും നടന്‍ പ്രേക്ഷകരോട് പ്രകടിപ്പിച്ചിട്ടുമില്ല. മോഹന്‍ലാല്‍ ആയിരിക്കുക എളുപ്പമല്ലെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ തുടരുമാണ് അവസാനം റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമ.

