ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന് ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയയ്ക്കെതിരേ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചെന്നൈയ്ക്ക് അടുത്ത് കുന്ദ്രത്തൂരിലെ സോമംഗലം നല്ലൂര് സ്വദേശിയാണ് മോസസ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News