29.7 C
Kottayam
Saturday, June 13, 2026

കട്ടപണം കൊണ്ട്‌ ഗ്രാമത്തിൽ റോഡുകളും ചികിത്സാ,വിവാഹ ധനസഹായങ്ങളും; ജോഷിയുടെ വീട്ടിലെ കവര്‍ച്ചക്കാരന്‍ നാട്ടില്‍ ‘നന്‍മ മരം’

Must read

കൊച്ചി: 2008ൽ റോബിൻഹുഡ് സിനിമ സംവിധാനം ചെയ്യുമ്പോൾ പോലും ജോഷി ചിന്തിച്ചുകാണില്ല, തന്റെ വീട്ടിൽ റോബിൻഹു‌ഡ് മോഡൽ മോഷണം നടക്കുമെന്ന്. വർഷങ്ങൾക്ക് ഇപ്പുറം നടന്ന ആ വൻ കവർച്ചയ്ക്ക് ഒടുവിൽ സിനിമാ സ്റ്റൈൽ ക്ലൈമാക്സ്. സിനിമയിൽ എ.ടി.എമ്മിൽ നിന്ന് പണം അപഹരിച്ച് സാധാരണക്കാർക്ക് നൽകുന്നതാണെങ്കിൽ യഥാർത്ഥ സംഭവത്തിൽ ആഡംബര വീടുകളിലെ കവർച്ചയാണെന്ന് മാത്രം. 13 സംസ്ഥാനങ്ങളിലായി 40ലധികം കവർച്ചാ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഷാദ് നാട്ടുകാരുടെ ആവശ്യമറിഞ്ഞ് പണം വാരിക്കോരി നൽകുന്ന ചാരിറ്റിക്കാരനാണ്.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ മോഡലാണ് ഇർഫാനും പിന്തുടരുന്നത്. സമ്പന്നവീടുകളും സ്ഥാപനങ്ങളും മാത്രമേ ലക്ഷ്യംവയ്ക്കൂ. 2021ൽ തിരുവനന്തപുരത്ത് പ്രമുഖ ജ്വല്ലറിയുടമയുടെ വീട്ടിലെ കവ‌ർച്ചയിലൂടെയാണ് ഇയാളുടെ പേര് കേരളാ പൊലീസിന്റെ രേഖയിൽ പതിയുന്നത്. അന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു.

ഏപ്രിൽ 14നായിരുന്നു കവർച്ച. തൊട്ടടുത്ത മാസം മറ്റൊരു കേസിൽ ഇയാൾ ഗോവയിൽ പിടിയിലായി. കൊവിഡ് വ്യാപനമായതിനാൽ ഇർഫാനെ കേരളാ പൊലീസിന് കസ്റ്റ‌ഡിയിൽ കിട്ടിയില്ല. നാല് മാസം മുമ്പാണ് ഇർഫാൻ ജയിൽമോചിതനായതെന്നാണ് വിവരം.

സൂപ്പർ ചോ‌ർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരും മുഹമ്മദ് ഇർഫാനുണ്ട്. നാട്ടുകാരുടെ ഹീറോയായ ഇർഫാൻ 2010ൽ ആദ്യമായി മോഷണത്തിന് ഇറങ്ങിയ. ഡൽഹി ന്യൂ ഫ്രണ്ട് കോളനിയിലെ കവർച്ചാ കേസിൽ 2013ൽ ആദ്യമായി അറസ്റ്റ്. ഡൽഹി, ബംഗാൾ ജയിലുകളിൽ തടവ്. പിന്നീട് ഡൽഹി. ബംഗളൂരു, ഹൈദരാബാദ്, കൽക്കത്ത തുടങ്ങിയ സമ്പന്ന കോളനികളിൽ ബീഹാർ റോബിൻഹുഡ് വിളയാടി.

- Advertisement -

ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി പഞ്ചായത്ത് അംഗമാണ്. പഞ്ചായത്തിന്റെ ബോർഡ് വച്ച കാറുമായാണ് കൊച്ചിയിൽ എത്തിയത്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഹണിച്ച് പ്രേമിച്ച് വിവാഹിതരായതാണ്. പിന്നീട് ഹോട്ടലും തുണിക്കടയും നടത്തി പൊളിഞ്ഞു. ശേഷമാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ചാരിറ്റി ഹീറോയായ ഇർഫാന്റെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

- Advertisement -

കവർച്ചാ മുതലിൽ നിന്ന് ഒരുകോടി മുടക്കി സ്വന്തം ഗ്രാമമായ ജോഗിയയിൽ 7 റോഡുകളും നിർമ്മിച്ചു. കട്ടെടുക്കുന്ന പണത്തിന്റെ 20 ശതമാനം ചികിത്സാ, വിവാഹ ധനസഹായത്തിനും ഇയാൾ നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week