35.2 C
Kottayam
Wednesday, May 8, 2024

ബി.ജെ.പി എല്‍.ഡി.എഫിന് വോട്ടുകച്ചവടം നടത്തിയെന്ന് ജോസ് ടോം

Must read

പാലാ: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. വലിയ തോതില്‍ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഇത് വോട്ടുകച്ചവടത്തെ തുടര്‍ന്നാണ്. രാമപുരത്ത് യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടില്‍ പിന്നില്‍ പോയെങ്കിലും ശുഭപ്രതീക്ഷയുണ്ട്. കെ.എം.മാണിക്ക് പോലും രാമപുരത്ത് വലിയ ലീഡുണ്ടായിരുന്നില്ല. ശേഷിക്കുന്ന റൗണ്ടുകളില്‍ എല്‍ഡിഎഫിന്റെ ഈ ലീഡ് യുഡിഎഫ് മറികടക്കുമെന്നും ജോസ് ടോം പറഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week