കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ ചിത്രം വരപ്പിച്ച സംഭവത്തില്‍ വിവാദം കത്തുകയാണ് രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിപേര്‍ രംഗത്തെത്തി. വിഷയത്തില്‍ രഹ്നയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്.രഹ്നയുടെ വീട്ടില്‍ നിന്നും ഇത്രയും മാരകായുധങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് പതിമൂന്നുകരനായ ചിത്രകാരനെയും അവന്റെ അമ്മയെയും തൂക്കിക്കൊല്ലാനുളള വകുപ്പുണ്ടെന്ന് ജോമോള്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ പരിഹസിയ്ക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
രഹന കുട്ടികളെ ദുരുപയോഗം ചെയ്തു ഇതാണ് ഇപ്പോള്‍ പലരും പറയുന്ന ആരോപണം. പോക്‌സോ വകുപ്പ് ചുമത്തി എഫ്‌ഐആര്‍ ഇട്ടത് തെറ്റാണ് എന്ന് എല്ലാവരും സമ്മതിക്കുന്നു. കുട്ടികളുടെ കണ്‍സന്റില്ല, കണ്‍സന്റ് നല്‍കാന്‍ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, കണ്‍സന്റ് നല്‍കാന്‍ അവകാശമില്ലാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ യൂട്യൂബിലും ഫേസ്ബുക്കിലും പ്രദര്‍ശിപ്പിച്ചു. ഇതൊക്കെയാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്.
ഓരോ കുഞ്ഞും ഈ ലോകത്തില്‍ ജനിച്ചു വീഴുമ്പോള്‍, അവരെ മാതാപിതാക്കളുടെ മതത്തില്‍ ചേര്‍ക്കുന്നത് അവരുടെ കണ്‍സന്റോട് കൂടിയാണോ? ആ കുട്ടികള്‍ക്ക് കണ്‍സന്റ് നല്‍കാന്‍ അവകാശമില്ലാത്തപക്ഷം നിങ്ങളെങ്ങനെ അതു ചെയ്യുന്നു?ചില മതത്തില്‍ പെട്ട കുട്ടികളുടെ ലിംഗാഗ്ര ചര്‍മ്മം മുറിച്ച് മതചടങ്ങ് നടത്തുന്നത് അവരുടെ കണ്‍സന്റോട് കൂടിയാണോ?സിനിമയിലഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്, അങ്ങനെ അഭിനയിക്കാനായി അവരെ വിടുന്നത് അവരുടെ മാതാപിതാക്കളാണ്. സിനിമ മാത്രമല്ല, നാടകം, പാട്ട്, ഡാന്‍സ് മറ്റു പല കലാപരിപാടികളും. ഇതും കുട്ടികളെ ദുരുപയോഗം ചെയ്യലാണോ?പല കലാ കായിക മല്‍സരങ്ങള്‍ക്കുമായി കുട്ടികളെ നിരന്തരം പരിശീലിപ്പിച്ച് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഒക്കെ മല്‍സരത്തിനയക്കുന്നത് പോക്‌സോ വകുപ്പ് ചുമത്താല്‍ പര്യാപ്തമല്ലേ?ഇനി രഹനയുടെ മകന്‍ അവന്റെ അമ്മയുടെ ശരീരത്തില്‍ പെയിന്റ് ചെയ്തതാണ് വിഷയമെങ്കില്‍, അതിലും വലിയ പോക്‌സോ കേസല്ലേ നഗ്‌നസന്യാസിമാരുടെ ലിംഗപൂജയും പാദപൂജയും കുട്ടികളെ കൊണ്ട് ചെയ്യുന്നത്? അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധം പോലെയാണോ അപരിചിതനായ മനുഷ്യന്റെ ലിഗം കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്?ചില ആക്ടിവിസ്റ്റുകള്‍ പോലും രഹന കുട്ടിയെ ദുരുപയോഗം ചെയ്തതായി എഴുതിയത് കണ്ടു, എന്നാല്‍ അങ്ങനെ എഴുതിയ സ്ത്രീയായ വ്യക്തി തന്റെ പ്രായപൂര്‍ത്തിയാകാത്ത മകനുമൊന്നിച്ച് കാമുകനും കാമുകിയുമെന്ന നിലയില്‍ പരസ്പരം ചന്തികള്‍ മുട്ടിച്ച് ചെയ്ത ലൈംഗീക ചുവയുള്ള ടിക്ടോക് വീഡിയോ പോലും പോക്‌സോ കേസിന് ആധാരമാകണ്ടേ?സോഷ്യല്‍ മീഡിയയില്‍ മാതാപിതാക്കളോ സഹോദരങ്ങളോ കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും ഇടുന്നത് പോക്‌സോ കേസ് വരാനുള്ള സാധ്യതയും, കുട്ടികളെ ദുരുപയോഗം ചെയ്യലുമല്ലേ?പെണ്ണിന്റെ മാറ് കണ്ടാല്‍ ലൈംഗീകതയെങ്കില്‍, ആണിന്റെ മാറും ലൈംഗീകത തന്നെയല്ലേ? അതോ ആണിന് ലിംഗം മാത്രം ലൈംഗീക വസ്തുവും, പെണ്ണിന് കാല്‍വിരലുകള്‍ തൊട്ട് ഉച്ചിയിലെ മുടി വരെ ലൈംഗീക വസതുക്കളുമെന്നാണോ? അതായത് സ്ത്രീ ശരീരം ലൈംഗീക വസ്തുവെന്ന് പറയാതെ പറഞ്ഞുവെക്കുകയാണോ?മുലകള്‍ക്ക് ലൈംഗീക വികാരം പകരാനാകുമെങ്കില്‍, ലൈംഗീക ഉത്തേജനം നല്‍കാനാകുമെങ്കില്‍, മുലകളെ കാള്‍ കൂടുതല്‍ ലൈംഗീക വികാരവും, ലൈംഗീക ഉത്തേജനവും നല്‍കുന്ന ചുണ്ടുകള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചുമ്പിക്കുന്നതും കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യലാകില്ലേ?എന്റെ മകളെ അവളുടെ അപ്പനും എന്റെ ഭര്‍ത്താവുമായ പുരുഷന്‍ കുളിപ്പിക്കുമ്പോള്‍, അവളുടെ ജനനേന്ദ്രിയം കഴുകി വൃത്തിയാക്കുന്നത് പോക്‌സോ കേസല്ലേ? പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് നിയമപരമായി തെറ്റല്ലേ?കുട്ടികളുടെ കാത് കുത്തുന്നത് അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റമല്ലേ? അതും മാതാപിതാക്കള്‍ പോലുമല്ലാത്ത അന്യരായ വ്യക്തികളല്ലേ ഇത്തരം കടന്നുകയറ്റം കുട്ടികളുടെ ശരീരത്തില്‍ നടത്തുന്നത്?
മതത്തിന്റേയോ, വ്യവസ്ഥിതിയുടേയോ ഭാഗമയാവര്‍ കുട്ടികളില്‍ നടത്തുന്ന ഇടപെലുകള്‍ നിയമപരവും, ആക്ടിവിസ്റ്റും സംഘപരിവാറിന്റെ നോട്ടപ്പുള്ളിയുമായ രഹനയും കുട്ടികളും നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധവും എന്നനിലപാടാണോ പോലീസിന്?
നബി – എറണാകുളം ടൌണ്‍ സൌത്ത് പോലീസ് സ്റ്റേഷനില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിച്ച് പോലീസ് നടത്തുന്ന പൂജ ഏത് സര്‍വ്വീസ് ചട്ടപ്രകാരമാണ്?