27.1 C
Kottayam
Monday, May 6, 2024

ജോളിയുടെ കൊലപാതങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം കുറഞ്ഞുവന്നിരുന്നുവെന്ന് പോലീസ്,പിടികൂടാനായില്ലെങ്കില്‍ നേരിടേണ്ടിയിരുന്നത് വന്‍ നാശം,ഡപ്പിയില്‍ സൂക്ഷിച്ച സയനൈഡിന് ആരും ഇരയാവാമായിരുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും കെ.ജി.സൈമണ്‍

Must read

കോഴിക്കോട് : കൂടത്തായി പരമ്പ കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗില്‍ കൊണ്ടു നടന്നു. ഒരു കൊച്ചു ഡപ്പിയിലാണ് ഇവര്‍ സയനൈഡ് കൊണ്ടു നടന്നിരുന്നതെന്ന് എസ്പി പറയുന്നു.

ഇപ്പോള്‍ ഫോറന്‍സിക് തെളിവുകളുടെ സാധ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. ജോളിയെ ഇപ്പോഴെങ്കിലും പിടികൂടാനായത് നന്നായി എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ കൊലപാതകങ്ങള്‍ക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കില്‍, രണ്ടാമത്തേത് 2008-ല്‍. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങള്‍ക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു.കൊലപാതക ശ്രമങ്ങള്‍ നിലവില്‍ വലിയ ശ്രദ്ധയിലില്ല. മറ്റൊരു ജില്ലയിലുള്ളവര്‍ ജോളിയുടെ കൊലപാതക ശ്രമത്തെ കുറിച്ച് പറഞ്ഞിരുന്നു. വിഷം കലക്കി എന്ന് തന്നെയാണ് അവര്‍ പറഞ്ഞത്. ആദ്യം അവര്‍ക്ക് സംശയം ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാന്‍ അവര്‍ ടെസ്റ്റ് ചെയ്യാന്‍ പോയപ്പോള്‍ പൊലീസ് കേസ് ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ലാബ് പറഞ്ഞു. അവര്‍ നല്ല മനുഷ്യരായതുകൊണ്ട് ജോളി കുടുങ്ങണ്ടെന്ന് കരുതിയാണ് കേസിന് പിന്നീട് പോകാതിരുന്നത്. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവര്‍ എല്ലാവരോടും പെരുമാറിയിരുന്നതെന്നും കെ.ജി.സൈമണ്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week