‘അതേടാ, കാശുണ്ടടാ.. ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണ്’; മറുപടിയുമായി ജോജു

കൊച്ചി: ഇന്ധനവില വര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരേ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് ചോദ്യം ചെയ്തയാള്‍ക്ക് മറുപടി നല്‍കി ജോജു ജോര്‍ജ്. നിനക്കൊക്കെ കാശുള്ളതുകാരണമല്ലേ ഈ ഷോ കാണിക്കലെന്നാണ് ഒരാള്‍ വിമര്‍ശിച്ചത്. ഇതിനുള്ള മറുപടിയായി ‘അതേടാ, കാശുണ്ടടാ.. ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണ്’ എന്ന ് ജോജു മറുപടി നല്‍കി.

ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല ഞാന്‍ ഇവിടെ. ഏറെ മണിക്കൂറായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടുള്ള ബുദ്ധിമുട്ടിലാണ് പ്രതിഷേധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചാകല്ല് അവരുടെ പ്രവര്‍ത്തനമെന്നും ജോജു വിമര്‍ശിച്ചു.

അതേസമയം, പ്രതിഷേധത്തിനിടെ കള്ളുകുടിച്ചെത്തിയ വനിതാ പ്രവര്‍ത്തകയോട് താന്‍ മോശമായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിലും ജോജു മറുപടി നല്‍കി. സ്ത്രീകളോട് ഈ അവസരത്തില്‍ എന്നല്ല ഒരു അവസരത്തിലും മോശമായി പെരുമാറിയിട്ടില്ല. സ്ത്രീകളുടെ മൂല്യം എനിക്ക് അറിയാം. ഞാന്‍ മദ്യപിച്ചിരുന്നില്ലെന്നും ജോജു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News