‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്’ അപേക്ഷയുമായി ജോബി ജോര്‍ജ്
മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ചിത്ത്രതിന്റെ പോസ്റ്ററുകള്‍ കീറി കളയുന്നുവെന്ന പരാതിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജോബി ജോര്‍ജിന്റെ അഭ്യര്‍ത്ഥന. ‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് ജോബി ജോര്‍ജ് ചിത്രം പങ്കുവെച്ചത്.
മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ജനുവരി 23നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജാധിരാജയ്ക്കും മാസ്റ്റര്‍പീസിനും ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം.
ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ കുബേരന്‍ എന്നാണ് പേര്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും ചിത്രത്തിലുണ്ട്.