24.8 C
Kottayam
Thursday, June 4, 2026

വിദ്യാർഥിസംഘർഷം; ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

Must read

ഡൽഹി: മോദിസർക്കാരിന്റേത് ഫാസിസമല്ലെന്നും നവ ഫാസിസ്റ്റ് പ്രവണതകളാണെന്നും നിർവചിച്ച് സിപിഎം തുടങ്ങിവെച്ച പ്രത്യയശാസ്ത്ര ചർച്ചയിൽ അലസിപ്പിരിഞ്ഞ് ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ(ജെഎൻയു) ഇടതുസഖ്യം.

നിലവിലെ ഭരണസഖ്യം തകർന്നതോടെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു പുരോഗമനസംഘടനകൾ ഒറ്റതിരിഞ്ഞും കുറുമുന്നണികളുണ്ടാക്കിയുമാണ് മത്സരിക്കുന്നത്. ഇടതുവോട്ടുകൾ ചിതറുമെന്ന് ഉറപ്പായതോടെ ജയിക്കാനാണ് എബിവിപി കച്ചകെട്ടുന്നത്. അതിനിടെ, നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി നീട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷത്തെത്തുടർന്ന് ജെഎൻയു തിരഞ്ഞെടുപ്പ് 25-ൽനിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.

മോദിസർക്കാർ വന്നശേഷം ഇടത് വിദ്യാർഥി സംഘടനകൾ 2015 മുതൽ ഇടതുപക്ഷമായാണ് യൂണിയൻ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത്തവണ ‘ഫാസിസ’ നിർവചനത്തെച്ചൊല്ലിയുണ്ടായ ഉരുൾപൊട്ടൽ കാംപസിൽ സഖ്യത്തിന്റെ പ്രവർത്തനത്തെയാകെ ഉലച്ചു.

- Advertisement -

- Advertisement -

സിപിഎമ്മിന്റെ വിദ്യാർഥിസംഘടനയായ എസ്എഫ്‌ഐയുടെ നിലപാടിനെ സിപിഐഎംഎൽ പിന്തുണയുള്ള ഐസ അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിന്റേത് ഫാസിസ്റ്റ് രീതികളാണെന്നാണ് അവരുടെ നിലപാട്. പ്രത്യയശാസ്ത്രപരമായ ഈ വിയോജിപ്പുകൾക്കിടെ സഖ്യത്തിലെ പ്രസിഡന്റ് സ്ഥാനാർഥിത്വം ഇത്തവണയും വേണമെന്ന് ഐസ പറഞ്ഞതും അസ്വാരസ്യത്തിന് ആക്കംകൂട്ടി. അതോടെയാണ് സഖ്യചർച്ചകൾ അലസിപ്പിരിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week