ജ്ഞാനപീഠം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജ്ഞാനപീഠം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ആസാമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കനാണ് കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായത്. ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോക്കാണ്.

സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ നീല്‍മണി ഫൂക്കന്റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി അവാഡിന് അര്‍ഹമായി. 1990ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് നീല്‍മണി ഫൂക്കന്‍.

കൊങ്കിണി സാഹിത്യകാരനാണ് ദാമോദര്‍ മോസോ. കാര്‍മലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News