KeralaNews

‘ഉള്ള 6 ലക്ഷം ഷമീറിന് സീരിയല്‍ പിടിക്കാന്‍ കൊടുത്തു, അവന്‍ പറ്റിച്ചു’; ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്തെന്ന് രാജേശ്വരി

കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുകാലത്ത് കഷ്ടപ്പാടുകളെല്ലാം അവസാനിച്ചു സുന്ദരിയായി നില്‍ക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളും വാര്‍ത്തകളുമായിരുന്നു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍, ആകെ തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ് രാജേശ്വരിയെ കാണാന്‍ സാധിക്കുന്നത്. മകള്‍ മരിച്ചപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സുമനസ്സുകളും നല്‍കിയ കോടിക്കണക്കിനു ധനസഹായം ബാങ്കില്‍ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതര്‍ അനുവദിക്കുന്നില്ലെന്നാണ് രാജേശ്വരിയുടെ വാദം.

ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജേശ്വരിയുടെ വെളിപ്പെടുത്തലുകള്‍. അന്ന് സര്‍ക്കാര്‍ വീട് വെച്ച് നല്‍കിയെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍, തനിക്ക് കിട്ടിയ പൈസയില്‍ നിന്നു തന്നെയാണ് വീട് വെച്ചതെന്നാണ് അവര്‍ പറയുന്നത്- രാജേശ്വരി പറയുന്നു. മകള്‍ ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെങ്കിലും, ദീപ തന്നെ സഹായിക്കുന്നില്ലെന്നാണ് രാജേശ്വരിയുടെ വാദം. മകള്‍ തന്റെ ഒപ്പം വീട്ടില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍, തനിക്ക് മരുന്ന് വാങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും ഭിക്ഷ എടുക്കേണ്ട അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നത്.

ഉണ്ടായിരുന്നതില്‍ 6 ലക്ഷം രൂപ സീരിയല്‍ പിടിക്കാനായി ഷമീര്‍ എന്ന ആളിന് കൊടുത്തതായും, പണം തിരിച്ചു ചോദിക്കുമ്പോള്‍ അവര്‍ ‘നീ കൊണ്ട് കേസ് കൊടുക്ക്’ എന്ന് പറയുന്നതായും രാജേശ്വരി പറയുന്നു. സീരിയലിനെ കുറിച്ച് രാജേശ്വരി പറയുന്നത്, സീരിയല്‍ എന്റെ മകളുടെ കഥ ആവണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര് ഞാന്‍ പറഞ്ഞപോലെ അല്ല ചെയ്തത്. അതു മുഴുമിപ്പിച്ചുമില്ല. അഞ്ചാറ് ലക്ഷം രൂപ ഇതിനു വേണ്ടി കൊടുത്തു. ഇപ്പോള്‍ തിരിച്ചു കാശ് ചോദിച്ചപ്പോള്‍ എന്നോട് നിങ്ങള്‍ പോയി കേസ് കൊടുക്കെന്നാണ് പറയുന്നത്.

പെരുമ്പാവൂര്‍ ഉള്ള ഷമീര്‍ എന്ന ആളും റാഫിയും ചേര്‍ന്നാണ് സീരിയല്‍ പിടിക്കാന്‍ വന്നത്. എന്നാല്‍ ഷമീര്‍ ആണ് 6 ലക്ഷം രൂപ വാങ്ങിയെടുത്തത്. റാഫി പാവമാണ്. ഞാന്‍ ഷമീറിനെ വിശ്വസിച്ചു പോയി. കാരണം, എനിക്ക് സുഖമില്ലാതെ വന്ന സമയത്തു ഷമീറിന്റെ ഭാര്യയും മക്കളും ഒക്കെ എനിക്ക് ചോറൊക്കെ കൊണ്ടുവന്നു തന്നിരുന്നു. അങ്ങനെ ഞാന്‍ അവരെ കണ്ണടച്ച് വിശ്വസിച്ചു പോയി.

ഞാന്‍ ഉള്ള സ്വര്‍ണ്ണം ഒക്കെ പണയം വെച്ച കാരണം അതിന്റെ പലിശ അടയ്ക്കാത്തത് കൊണ്ട് ബാങ്കുകാര്‍ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജീവിക്കാന്‍ യാതൊരു വഴിയുമില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട്, പ്രേക്ഷകരുടെ സഹായമാണ് അവര്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button