24.1 C
Kottayam
Sunday, June 7, 2026

മുകേഷ് അംബാനിയുടെ ജിയോ വേള്‍ഡ് പ്ലാസ ബമ്പര്‍ ഹിറ്റ്, വരുമാനമായി ലഭിക്കുന്നത് കോടികൾ

Must read

മുംബൈ: ലോകത്തെ പല തരം ബ്രാന്‍ഡുകളും ഇന്ത്യയിലെത്തിച്ച് തരംഗമായിരിക്കുകയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ജിയോ വേള്‍ഡ് പ്ലാസയാണ് ആഗോള ബ്രാന്‍ഡുകളെ മുഴുവന്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മുംബൈയിലുള്ള ഈ ലക്ഷ്വറി മാള്‍ ഇന്ന് ഷോപ്പിംഗിന്റെ സിരാ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇതുവരെ ഇന്ത്യയില്‍ ഇല്ലാത്ത നിരവധി ബ്രാന്‍ഡുകളും മുകേഷ് അംബാനിയുടെ മാളിലൂടെ പുതിയ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് ഈ മാളിലെ ആഡംബര ബ്രാന്‍ഡുകള്‍ എല്ലാം കൂടി നല്‍കുന്ന തുക എത്രയാണെന്ന് അറിയുമോ? വന്‍ തോതിലാണ് വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നത്.

മുകേഷ് അംബാനിക്ക് 92 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏകദേശം 7.6 ലക്ഷം കോടി രൂപ വരുമിത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഇത് മുകേഷ് അംബാനിയെ മാറ്റിയിരിക്കുകയാണ്. നിലവില്‍ തന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കി എടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ചെറുതും വലുതുമായ നിരവധി ബ്രാന്‍ഡുകളെ അംബാനിയും മകള്‍ ഇഷയും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.ഇതിന്റെ ഭാഗമായിട്ടാണ് ജിയോ വേള്‍ഡ് പ്ലാസ നിര്‍മിച്ചത്.

ലൂയി വുയ്‌തോണ്‍ അടക്കം ആഡംബര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റിലയന്‍സിനുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളാണ് ജിയോ വേള്‍ഡ് പ്ലാസ. ജിയോ വേള്‍ഡ് പ്ലാസ മുംബൈയിലെ ബികെസിയിലെ ജിയോ വേള്‍ഡ് സെന്ററിന്റെ ഭാഗമാണ്. ഇവിടെയാണ് ഫാഷന്‍ ബ്രാന്‍ഡുകളായ ലൂയി വുയ്‌തോണ്‍, ബലന്‍സിയാഗ, ഡിയോര്‍ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് ഷോറൂം ഉള്ളത്.

- Advertisement -

ഇവരുടെ സ്‌റ്റോറുകള്‍ക്ക് വലിയ വാടകയും നല്‍കുന്നുണ്ട്. അതിലൂടെ മുകേഷ് അംബാനിക്ക് ലഭിക്കുന്ന വരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ കമ്പനിയായ ലൂയി വുയ്‌തോണിന് ജിയോ വേള്‍ഡ് പ്ലാസയില്‍ ഷോറൂമുണ്ട്. ഇന്ത്യയിലെ നാലാമത്തെ ഷോറൂമാണിത്. 40.50 ലക്ഷമാണ് മാസത്തില്‍ വാടകയായി ഇതിലൂടെ മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. 7365 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഷോറൂം. എല്‍വിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണിത്.

- Advertisement -

എല്‍വിഎംഎച്ച് കമ്പനി ശൃംഖലയില്‍ നിന്നുള്ള മറ്റൊരു ബ്രാന്‍ഡായ ഡിയോറിനും ഇവിടെ ഷോറൂമുണ്ട്. 3317 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ ഷോറൂമുള്ളത്. ഡിയോറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഷോറൂമാണിത്. ഇവര്‍ വാടകയായി നല്‍കുന്നത് മാസത്തില്‍ 21.56 ലക്ഷമാണ്. 2022ല്‍ ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ബലന്‍സിയാഗയുമായി കരാറുണ്ടാക്കിയിരുന്നു.

ഈ ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഇഷയായിരുന്നു. ജിയോ വേള്‍ഡ് പ്ലാസയിലേത് അവരുടെ ആദ്യത്തെ ഷോറൂമാണ്. 40 ലക്ഷം രൂപ ബലന്‍സിയാഗയും അവരുടെ ഷോറൂമിന് വാടകയായി നല്‍കുന്നുണ്ട്. ബര്‍ബറി, ഗുച്ചി, കാര്‍ട്ടിയര്‍, ബല്‍ഗാരി, ഐഡബ്ല്യുസി ഷാഫ്‌ഹോസന്‍, റിമോവ എന്നിവയാണ് ഇവിടെ ഷോറൂമുള്ള മറ്റ് ആഡംബര ബ്രാന്‍ഡുകള്‍. മാസ വാടകയ്ക്ക് പുറമേ ഇവരുടെ മൊത്തം വരുമാനത്തിന്റെ നാല് മുതല്‍ പന്ത്രണ്ട് ശതമാനം വരെ റിലയന്‍സിന് നല്‍കേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week