32.8 C
Kottayam
Friday, April 26, 2024

സംസ്ഥാനത്ത് ഇനി ജിയോയ്ക്ക് ഇരട്ടിവേഗം,നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തി കമ്പനി

Must read

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് വേണ്ടി ജിയോ കേരളത്തിലുടനീളം 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. മുന്‍ഗണനാടിസ്ഥാനത്തിലാണ് സ്‌പെക്ട്രം വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംനേടിയിരുന്നു.

കേരളത്തിലെ 12000ലധികം സൈറ്റുകളില്‍ മൂന്ന് സ്‌പെക്ട്രങ്ങളും വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവന്‍ ജിയോ ഉപയോക്താക്കള്‍ക്കും നെറ്റ് വര്‍ക്ക് വര്‍ധനവിന്റെ പ്രയോജനം ലഭിക്കുമെന്ന് റിലയന്‍സ് അറിയിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിവേഗത്തിലായിരിക്കും സേവനം ലഭിക്കുക.

മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. വിദ്യാര്‍ത്ഥികള്‍ക്കും പഠനകാര്യങ്ങളില്‍ സഹായകമാകുമെന്നും റിലയന്‍സ് അവകാശപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week