മുംബൈ : ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതല്‍ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നല്‍കുന്നത്. അതോടൊപ്പം ജിയോ-ടു-ജിയോ വോയ്സ് കോളുകളും, മറ്റു നെറ്റ്വര്‍ക്കിന് 300 മിനിറ്റും, ദിവസേന 100 എസ്എംഎസ് സൗജന്യമായി ലഭിക്കുന്നു. പരിധി കഴിഞ്ഞാല്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് പരിധി കഴിഞ്ഞാല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ കാലാവധിയുള്ള പ്ലാനില്‍ ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായിരിക്കും.
സമാനനിരക്കില്‍ ഓഫര്‍ നല്‍കുന്ന എയര്‍ടെലിനും,ഐഡിയ – വോഡാഫോണിനും ജിയോ പ്ലാനിലെ മാറ്റം കടുത്ത വെല്ലുവിളിയായിരിക്കും. എയര്‍ടെലിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാനില്‍ എയര്‍ടെലിലേക്ക് സൗജന്യ കോള്‍,രണ്ട് ജിബി ഡാറ്റ എന്നിവ 28ദിവസത്തേക്ക് ലഭിക്കുന്നു. ഇവിടെ ഒരു മാസത്തേക്ക് എയര്‍ടെല്‍ രണ്ടു ജിബി നല്‍കുമ്പോള്‍ ജിയോ പ്രതിദിനം ഒരു ജിബിയാണ് നല്‍കുന്നത്. എയര്‍ടെല്‍ 219 രൂപയുടെ പ്ലാനില്‍ ആണ് പ്രതിദിനം ഒരു ജിബി ഡാറ്റ നല്‍കുന്നത്. വോഡഫോണ്‍-ഐഡിയയുടെ 149 രൂപ പ്ലാനില്‍ സൗജന്യ കോള്‍, 2 ജിബി ഡാറ്റ, പ്രതിദിനം 300 എസ്എംഎസ് എന്നിവ 28ദിവസത്തേക്ക് ലഭിക്കുന്നു. വോഡഫോണ്‍ ഐഡിയയില്‍ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കില്‍, 219 രൂപയുടെ പ്ലാന്‍ റീചാര്‍ജ് ചെയ്യണം