700 രൂപയുടെ ആനുകൂല്യങ്ങള്‍!എട്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ; വിശദാംശങ്ങളിങ്ങനെ

മുംബൈ:എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

ആനിവേഴ്‌സറി ഓഫര്‍ അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുക. 3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഇതില്‍ 2.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കും.

10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 175 രൂപ വിലയുള്ള 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്, മൂന്ന് മാസത്തെ സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പ്. 2999 രൂപയുടെ ഇടപാടുകള്‍ നടത്തുന്ന അജിയോ ഉപഭോക്താക്കള്‍ക്കുള്ള 500 രൂപയുടെ വൗച്ചറുകള്‍ എന്നിവയും ആനുകൂല്യങ്ങളായി.

എട്ട് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ടെലികോം വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് ജിയോ തുടക്കം കുറിച്ചത്. കുറഞ്ഞ ചിലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ജിയോ അതിവേഗം വിപണി പിടിച്ചടക്കുകയായിരുന്നു. ഇന്ന് ടെലികോം സേവനങ്ങള്‍ക്കുപരി വിവിധ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ സജീവമാണ് ജിയോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News