26.2 C
Kottayam
Friday, June 5, 2026

ഐപിഎല്‍ സീസണില്‍ ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; ഗംഭീര ഓഫര്‍

Must read

മുംബൈ: ക്രിക്കറ്റ് പ്രേമികളേ ഇതിലേ.. ഇതിലേ. എന്നതാണ് ജിയോയുടെ പുതിയ രീതി. ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് ജിയോ ക്രിക്കറ്റ് പ്ലാനുകൾ കമ്പനി അവതരിപ്പിക്കും.  ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി കൊണ്ടുവരുന്നത്. 

പുതിയ ജിയോ ക്രിക്കറ്റ് പ്ലാനുകൾ  അനുസരിച്ച് അൺലിമിറ്റഡ് ട്രൂ-5ജി ഡാറ്റ ഉപയോഗിച്ച്, സ്‌ക്രീനുകളിലുടനീളം 4K വ്യക്തതയിൽ ഒന്നിലധികം ക്യാമറ ആംഗിളുകൾ വഴി ജിയോ ഉപയോക്താക്കൾക്ക് ലൈവ് മത്സരങ്ങൾ കാണാനാകും. ക്രിക്കറ്റ് പ്രേമികളുടെ എക്സ്പീരിയൻസ് കണക്കിലെടുത്താണ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ജിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തടസ്സമില്ലാത്ത സ്ട്രീമിംഗ് അനുഭവം ഉറപ്പാക്കുന്നതിന് 3 ജിബി/ഡേ കൂടാതെ അധിക സൗജന്യ ഡാറ്റ വൗച്ചറുകളും കമ്പനി നൽകും. 

ഏറ്റവും ഉയർന്ന ഡാറ്റയാണ് ജിയോ ക്രിക്കറ്റ് പ്ലാനിലുള്ളത്.കൂടാതെ, തടസ്സമില്ലാത്ത ക്രിക്കറ്റ് കാണാനായി ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് ഡാറ്റ-ആഡും പ്രയോജനപ്പെടുത്താം. 150 ജിബി വരെ ആനുകൂല്യങ്ങളുള്ള എക്‌സ്‌ക്ലൂസീവ് ഡാറ്റ ആഡ്-ഓണും അൺലിമിറ്റഡ് ട്രൂ-5ജി ഡാറ്റയും ഉണ്ട്. ഇന്ന് മുതൽ ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമാകും.ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും. ഉപയോക്താക്കളുടെ ആസ്വാദനം കണക്കിലെടുത്താണ് പ്ലാനുകൾ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

 ഇന്ത്യയിലെ ക്രിക്കറ്റ് സീസണിലെ ആവേശം തങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ ഉപഭോക്താക്കൾക്ക് മത്സരങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഈ എക്സ്ക്ലൂസീവ് പ്ലാനുകളും ഓഫറുകളും സഹായിക്കുമെന്ന് കരുതുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ രസകരമായ പ്രഖ്യാപനങ്ങളും ജിയോ അതിന്റെ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന ആഴത്തിലുള്ള അനുഭവങ്ങളും വരും ദിവസങ്ങളിൽ അവതരിപ്പിക്കും.” എന്ന് ജിയോ വക്താവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week