EntertainmentKeralaNews

മാഷേ … ഐ നെവർ മിസ് യൂ, ഡോ.രജിത് കുമാറിന് മുന്നറിയിപ്പുമായി ബിഗ് ബോസിൽ നിന്നും ജസ്ലയുടെ വിടവാങ്ങൽ

കാെച്ചി: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഷോ എട്ടാം ആഴ്ചയിലേയ്ക്ക് കടന്നതോടെ മത്സരത്തിന്റെ വീറും വാശിയും വർദ്ധിച്ചിട്ടുമുണ്ട്. രോഗബാധിതരായി വീടിന് പുറത്തേക്ക് കൂട്ടമായി പോയവർ തിരിച്ചെത്തിയതിന് പിന്നാലെ അടുത്ത യാത്ര പറച്ചിലിന് ഹൗസ് വേദിയായിരിക്കുകയാണ്. ഇന്നലെ രണ്ട് പേരാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയത്.

മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ എലിമിനേഷൻ. ജസ്ലയും സൂരജുമായിരുന്നു ഈ ആഴ്ച പുറത്തു പോയത്. ഇതിനു മുൻപ് സുരേഷും പരീക്കുട്ടിയും ഒന്നിച്ച് പുറത്തു പോയിരുന്നു. ഡോക്ടർ രജിത് കുമാറിനോട് ഒഴികെ എല്ലാവരുമായി പെട്ടെന്ന് സൗഹൃദത്തിലായ ജസ്ല പുറത്തു പോകുമ്പോഴും അങ്ങനെ തന്നെയാണ്. മഷേ … ഐ നെവർ മിസ് യൂ എന്നായിരുന്നു യാത്ര പറയുമ്പോഴും ജസ്ല പറഞ്ഞത്.

ബിഗ് ബോസ് ഹൗസ് വിട്ട് പോകണമെന്നുളള ആഗ്രഹം ജസ്ല നേരത്തെ പലവട്ടം മത്സരാർത്ഥികളോട് പങ്കുവെച്ചിരുന്നു.തനിയ്ക്ക് ഇനിയും ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഉള്ള മനസാക്ഷി കൂടി നഷ്ടമാകുമെന്നും പറഞ്ഞിരുന്നു. അതിനാൽ തന്നെ പ്രഖ്യാപനം വന്നപ്പോൾ വലിയ ഞെട്ടലൊന്നുമില്ലാതെയായിരുന്നു ജസ്ല പ്രതികരിച്ചത്. സൂരജിന്റെ റിസൾട്ട് പറഞ്ഞതിന് ശേഷം രണ്ടാമതായിട്ടായിരുന്നു ജസ്ല വീട് വിട്ട് പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവരും ചേർന്ന് ഏറെ ആഘോഷത്തോടെയായിരുന്നു ജസ്ലയെ യാത്രയാക്കിയത്.

മോഹൻലാലിന്റെ അടുത്തേയ്ക്ക് വിളിക്കുന്നതിന് മുൻപ് ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്ക് പറയാനുള്ളത് അപ്പോൾ തന്നെ പറയുന്ന സ്വഭാവക്കാരിയാണ് , അതുകൊണ്ട് ആരോടും ഒന്നും പറയാൻ ബാക്കിവെച്ചിട്ടില്ലെന്നും ‍ജസ്ല പറഞ്ഞു. എന്നാൽ പ്രേക്ഷകരോട് ചിലത് പറയാനുണ്ടെന്നും. രണ്ട് ആഴ്ചകള്‍ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ അ‍ഞ്ച് ആഴ്ചയായി. ഈ ദിവസങ്ങളിലെല്ലാം താനായി നിന്നു തന്നെയായിരുന്നു കളിച്ചിരുന്നതെന്നും ജസ്ല പറഞ്ഞു. പിന്നീട് മോഹൻലാൽ തന്റെ അടുത്തേയ്ക്ക് വിളിപ്പിക്കുകയായിരുന്നു

ജസ്ല പോയതിൽ ഏറ്റവും കൂടുതൽ സങ്കടം സാൻഡ്രയ്ക്ക് ആയിരുന്നു. എല്ലാവരേയും ആശ്ലേഷിച്ച് കൊണ്ടായിരുന്നു യാത്ര ചോദിച്ചത്. എന്നാൽ ഡോക്ടർ രജിത് കുമാറിനോട് മാത്രം യാത്ര ചോദിച്ചിരുന്നില്ല. മാഷേ, ഐ നെവര്‍ മിസ് യൂ. ഓകെ ഫൈന്‍’, രജിത്തിനോട് ജസ്ല പറഞ്ഞു.

എലീനയ്ക്കും സുജോയ്ക്കും രഘുവിനുമൊപ്പമായിരുന്നു ജസ്ല വീടിന് പുറത്തെത്തിയത്. തനിയ്ക്ക് പേകുന്നതിൽ വിഷമം ഇല്ലെന്നും തനിയ്ക്ക് ഒട്ടും വയ്യ എന്നും ജസ്ല പറയുന്നുണ്ടായിരുന്നു. നിങ്ങളീ ഗ്രൂപ്പൊക്കെ കളിച്ച് പരസ്പരം തല്ലുകൂടാതെ മര്യാദയ്‌ക്കൊക്കെ നില്‍ക്ക്’, രഘുവിനോടും സുജോയോടുമായി പറഞ്ഞു. പിന്നീട് ഗ്രൂപ്പ് സെൽഫി എടുത്തിരുന്നു.ആദ്യം ഫുക്രുവും പിന്നീട് ജെസ്ലയും ഗ്രൂപ്പ് സെൽഫി എടുത്തു. ഫോട്ടോ സെക്ഷനിൽ നിന്ന് മാറി അൽപം മാറി നില്ക്കുകയായിരുന്നു രജിത് കുമർ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button