23.6 C
Kottayam
Monday, November 18, 2024
test1
test1

അവളാണ് ഭാര്യ; മഞ്ജുവിനെ സൂക്ഷിക്കാൻ പറ്റാത്തവരെക്കുറിച്ച് ഒന്നേ പറയാനുള്ളൂ; ജീജ സുരേന്ദ്രൻ

Must read

കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. സിനിമയേക്കാൾ നാടകീയമായിപ്പോയ മഞ്ജുവിന്റെ ജീവിതം പ്രേക്ഷകർക്ക് പരിചിതമാണ്. നടൻ ദിലീപുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം കുടുംബ ജീവിതത്തിനായി അഭിനയം ഉപേക്ഷിച്ച മഞ്ജു പിന്നീട് വേർപിരിയലിന് ശേഷമാണ് തിരിച്ചെത്തുന്നത്.

വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിലും പഴയ അതേ സ്നേഹത്തോടെ മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചു. മറ്റൊരു ഭാഷയിലും ഒരു നടിയുടെ തിരിച്ച് വരവ് ഇത് പോലെ ആഘോഷിക്കപ്പെട്ടിട്ടില്ല. നടിയെന്നതിലുപരി മഞ്ജുവിനെ സ്വന്തം പോലെ കാണുന്ന ഒരുപാട് സ്ത്രീ പ്രേക്ഷകരുണ്ട്.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ‌ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേപറ്റി സംസാരിക്കുന്നത്.

‘മഞ്ജു അനുഭവിച്ചു. ആ കുട്ടിയുടെ നക്ഷത്രത്തിൽ എന്തോ സംഭവിച്ചു. പക്ഷെ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നാൽ വളരെ ചെറിയ ആൾ മുതൽ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ട് കഴി‍ഞ്ഞാൽ‌ നമ്മളാ സംഭവം ചിന്തിക്കുക പോലുമില്ല’

‘അതൊക്കെ പഴയ കഥ. പക്ഷെ ഇന്ന് വരുന്ന മഞ്ജുവാണ് പെണ്ണ്. അങ്ങനെ സംഭവിച്ച ആ കുട്ടിയുടെ നാക്കിൽ നിന്ന് എന്തെങ്കിലും യൂട്യൂബുകാർക്ക് കലക്കാൻ കിട്ടിയോ’

‘അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാ​ഗ്യരാണ്. അവരെ സൂക്ഷിക്കാൻ പറ്റാഞ്ഞവർ ഭാ​ഗ്യമില്ലാത്ത ജൻമമായി പോയി എന്നേ ഞാൻ പറയുള്ളൂ,’ ജീജ സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ നടി അമ്പിളി ദേവിയുടെ വിവാഹ മോചനത്തെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ കയറി അഭിപ്രായം പറയുന്നെന്ന് പറഞ്ഞ് ജീജയ്ക്കെതിരെ വിമർശനങ്ങളും വന്നു.

2015 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹ മോചിതരാവുന്നത്. വിവാ​ഹ മോചനത്തിന്റെ കാരണമെന്തെന്ന് ഇരുവരും പരസ്യമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു നൽകിയ മാെഴിയിൽ ഇക്കാര്യം പറയുന്നുണ്ടായിരുന്നു.

Manju Warrier

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം അറിഞ്ഞ ശേഷമാണ് മഞ്ജു വേർപിരിയലിന് തയ്യാറാവുന്നത്. സിനിമാ ലോകത്തും ഇന്നും ഈ വിഷയം ചർച്ചയാവാറുണ്ട്. ദിലീപ് മഞ്ജുവിനെ ചതിച്ചെന്നാണ് ആരാധകർ പറയുന്നത്.

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു മഞ്ജുവും കാവ്യയും. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയ രം​ഗം വിട്ടു. മറു വശത്ത് മഞ്ജു ഇപ്പോൾ സിനിമാ ലോകത്തെ തിരക്കുള്ള നടിയാണ്. ആയിഷ, തുനിവ് എന്നിവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ പുതിയ സിനിമകൾ. രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. തുനിവിൽ സൂപ്പർ സ്റ്റാർ അജിത്തിനാെപ്പമാണ് മഞ്ജു അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജു ഇതിനകം താരമായി. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും വലിയ ആരാധക വൃന്ദം ഈ സിനിമകളിലൂടെ നടിക്ക് ലഭിച്ചു. ഹിന്ദിയിലും സാന്നിധ്യമറിയിക്കാൻ പോവുകയാണ് നടി. അന്നും ഇന്നും മഞ്ജു വാര്യർക്ക് പകരം വെക്കാനൊരു നടി വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.