24.8 C
Kottayam
Friday, June 5, 2026

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണം; കര്‍ണാടക നിയമസഭയില്‍ വിചിത്രമായ ആവശ്യവുമായി ജെഡിഎസിന്റെ എംഎല്‍എ

Must read

ബംഗളുരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന വിചിത്രമായ ആവശ്യം കര്‍ണാടക നിയമസഭയില്‍ ഉന്നയിച്ച് എംഎല്‍എ. ജെഡിഎസിന്റെ എംഎല്‍എയായ എം.ടി. കൃഷ്ണപ്പയാണ് കര്‍ണാടക നിയമസഭയില്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്കായി എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണമെന്നായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം.

”സ്ത്രീകള്‍ക്ക് നിങ്ങള്‍ മാസം രണ്ടായിരം രൂപ നല്‍കുന്നു. സൗജന്യ വൈദ്യുതിയും ബസ് യാത്രയും നല്‍കുന്നു. അതെല്ലാം നമ്മുടെ പണമാണ്. അതുകൊണ്ട് കുടിക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കുക. അവര്‍ കുടിക്കട്ടെ. പുരുഷന്മാര്‍ക്ക് എങ്ങനെ എല്ലാമാസവും പണം നല്‍കാനാവും. അതിനുപകരം അവര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം നല്‍കുക. അതില്‍ എന്താണ് തെറ്റ്? ഇത് സര്‍ക്കാരിന് സൊസൈറ്റികളിലൂടെ നല്‍കാം”, കൃഷ്ണപ്പ നിയമസഭയില്‍ പറഞ്ഞു.

കൃഷ്ണപ്പയുടെ വിചിത്രമായ ആവശ്യത്തിനെതിരേ കോണ്‍ഗ്രസ് അംഗങ്ങളും സ്പീക്കറും തുറന്നടിച്ചു. കൃഷ്ണപ്പയും പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം ഇങ്ങനെ ചെയ്യാമെന്നും മദ്യപാനം കുറയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ.ജെ. ജോര്‍ജ് പ്രതികരിച്ചു.

രണ്ടുകുപ്പി നല്‍കാതെതന്നെ പ്രയാസം അനുഭവിക്കുകയാണെന്നും ഇനി മദ്യം സൗജന്യമായി നല്‍കിയാല്‍ എന്താകും സംഭവിക്കുകയെന്നുമായിരുന്നു സ്പീക്കര്‍ യു.ടി. ഖാദറിന്റെ മറുചോദ്യം. അതേസമയം, എംഎല്‍എമാരില്‍ പലരും മദ്യപിക്കുന്നവരാണെന്നും കൃഷ്ണപ്പ അവകാശപ്പെട്ടു. ഈ പരാമര്‍ശവും സഭയില്‍ പ്രതിഷേധത്തിനിടയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week