തബുവിനൊപ്പം കോട്ടും സ്യൂട്ടും അണിഞ്ഞ് അഡാറ് ലുക്കില്‍ ജയറാം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ബോളിവുഡ് നടിയായ തബുവിനൊപ്പം കോട്ടും സ്യൂട്ടുമണിഞ്ഞ് അടിപൊളി ലുക്കില്‍ മലയാളികളുടെ പ്രിയ താരം ജയറാം. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന സിനിമയിലെ ചിത്രമാണ് ജയറാം പങ്ക്വെച്ചത്. ചിത്രത്തില്‍ അല്ലുവിന്റെ അച്ഛനായിട്ടാണ് ജയറാം വേഷമിടുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് മെിലഞ്ഞ് സുന്ദരനായിയാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അല്ലു അര്‍ജുന്‍ ചിത്ത്രിന് വേണ്ടി ശരീര ഭാരം കുറച്ച ജയറാമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.60 ദിവസം കൊണ്ട് ജയറാം 13 കിലോ ഭാരമാണ് കുറച്ചത്. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളില്‍ എത്തും. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടിരിക്കുന്നത് അലവൈകുന്ദപുരമംലോ എന്നാണ്. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. നിവേത പേതുരാജ്, സുശാന്ത് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.