23.1 C
Kottayam
Saturday, November 23, 2024

പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ്

Must read

 

കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നത്  സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ്  വരുന്നത് വരെ പി.ജെ. ജോസഫിനെ പാർലെമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി  തെരഞ്ഞടുത്ത ഏകപക്ഷീയമായ നടപടി അംഗീകരിക്കരുതെന്ന്  ആവശ്യപ്പെട്ട് ഡോ എൻ. ജയരാജ് എം എൽ എ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

പി ജെ ജോസഫ് വിളിച്ചു ചേർത്ത പാർലെമെൻററി പാർട്ടി യോഗം ചട്ടങ്ങളുടെ പൂർണമായ ലംഘനവും  നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു . ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയർമാന്റെ സ്ഥിരം ഒഴിവാണ്.  സ്ഥിരം ഒഴിവുള്ളപ്പോൾ   വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ല.  രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ തത്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട്  തങ്ങൾ നിയമസഭാ സ്പീക്കർക്ക് ഇക്കഴിഞ്ഞ നവംബർ ഒന്നിന്  നൽകിയ കത്തിലെ ആവശ്യം  നിരാകരിക്കപ്പെട്ടിരിക്കുകയാണ്. പ്രസ്തുത കത്തിന്  വിരുദ്ധമായി പി ജെ. ജോസഫ് സ്വയം വിളിച്ചു ചേർത്ത യോഗത്തിൽ പാർലെമെന്ററി പാർട്ടി നേതാവായി അദ്ദേഹം സ്വയം അവരോധിതനായിരിക്കുകയാണ്.

കെ.എം. മാണിയുടെ വിയോഗത്താൽ  കേരള കോൺഗ്രസ് എമ്മിൽ പാർലെമെന്ററി പാർട്ടി ലീഡറുടെ ഒഴിവ്  നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തെരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എം എൽ എയെ കേരള കോൺഗ്രസ് എം നിയമസഭാ വിപ്പായി തെരഞ്ഞടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്.  റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച്  യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 19 ന്  പി ജെ ജോസഫ് ഇറക്കിയ നേട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ. മാണി എം പിയുമായി റോഷി അഗസ്റ്റിൻ എം എൽ എക്കുള്ള ബന്ധത്തിലുള്ള അസഹിഷ്ണുത ഒന്നു കൊണ്ടു മാത്രമാണ് റോഷി അഗസ്റ്റിനെതിരെ പി.ജെ. ജോസഫ് ശുതുതാപരമായ മനോഭാവം പിന്തുടരുന്നതെന്നും  കത്തിലുണ്ട്. പി.ജെ. ജോസഫ് വിളിച്ച യോഗം 1968 ലെ തെരഞ്ഞടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജോസഫിന്റെ തീരുമാനം നിയമസഭ അംഗീകരിക്കരുതെന്ന് എൻ. ജയരാജ് ആവശ്യപ്പെട്ടു.

വിജി എം തോമസ്

മീഡിയ കോ ഓർഡിനേറ്റർ

കേരള കോൺഗ്രസ് എം

04/11/19

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൂം ബൂം ബുമ്ര…! പെർത്തിൽ ഇന്ത്യയെ 150 റൺസിന് തകർത്ത ഓസീസിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ബുംറയും കൂട്ടരും

പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയില്ലാതെ ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ആദ്യ ഇന്നിങ്‌സിൽ വെറും 150...

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.