ചെന്നൈ:ഒരു റിസോർട്ടിൽ ചെലവഴിക്കുന്ന വീഡിയോക്കൊപ്പമാണ് രവി മോഹൻ കുറിപ്പ് പങ്കുവെച്ചത്. “ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.” രവി മോഹന്റെ വാക്കുകൾ.
സ്നേഹിക്കുന്നവർക്കായി താൻ എന്താണ് ചെയ്തതെന്നും തന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണം. നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുക. താൻ തന്റെ വഴിക്ക് പോവുകയാണെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.
ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും വലിയ ചർച്ചയായിരുന്നു. രവി മോഹന്റെ പുതിയ നിർമാണക്കമ്പനിയുടെ പാർട്ണർകൂടിയാണ് കെനിഷ ഇപ്പോൾ.
സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയാണ് രവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ രവി മോഹന്റെ പ്രതിനായകവേഷം ഏറെ പ്രശംസ നേടിയിരുന്നു. ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന കരാത്തേ ബാബു ആണ് അദ്ദേഹം നായകനായി ഉടൻ വരുന്ന ചിത്രം. കൂടാതെ, യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
Tamil actor Jayam Ravi (Ravi Mohan) has shared a poignant video and note from a resort, addressing the ongoing controversies surrounding his divorce from Aarti Ravi. In his post, he stated that he is peacefully rebuilding his life and took a stand for men’s rights, remarking that “men are the biggest victims” and that the legal system is starting to recognize this. He criticized the societal tendency to automatically believe women’s narratives and expressed his determination to move forward despite public criticism.

