24.2 C
Kottayam
Saturday, June 6, 2026

'നിന്‍റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ എന്റെ പൂർവികർ ജയിലിൽ'; ജാവേദ് അക്തറിന്‍റെ വായടച്ചുള്ള മറുപടി

Must read

മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടിയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് ‘വിരാട് കോലി സിന്ദാബാദ്, നിന്നെ ഓര്‍ത്ത് ഞങ്ങളെല്ലാം ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു’ എന്നായിരുന്നു ജാവേദ് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.

അക്തറിന്‍റെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്, ഇന്ന് സൂര്യനെവിടെയാണ് ഉദിച്ചത്, ഉള്ളില്‍ നല്ല വിഷമം ഉണ്ടല്ലെ എന്നായിരുന്നു. എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയായിരുന്നു അക്തര്‍ നല്‍കിയത്. മോനെ, നിന്‍റെ അച്ഛനും മുത്തച്ഛനുമൊക്കെ ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി കാലാപാനി ജയിലിലായിരുന്നു. എന്‍റെ ഞരമ്പുകളില്‍ ഓടുന്നത് ദേശസ്നേഹത്തിന്‍റെ രക്തമാണ്. എന്നാല്‍ നിങ്ങളുടെ ഞരമ്പുകളില്‍ ബ്രിട്ടീഷുകാര്‍ക്ക് അടിമപ്പണിചെയ്തവരുടെയും, അതിലെ വ്യത്യാസം കാണാതിരിക്കരുത് എന്നായിരുന്നു അക്തര്‍ കുറിച്ചത്.

- Advertisement -

ജാവേദ് അക്തറുടെ മറുപടിക്ക് താഴെ നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. അക്തറിന്‍റെ പോസ്റ്റിന് താഴെ മറുപടിയുമായി എത്തിയ മറ്റൊരു ആരാധകന്‍ കുറിച്ചത് ജാവേദ്, ബാബറിന്‍റെ അച്ഛനാണ് കോലി, ജയ് ശ്രീരാം പറയൂ എന്നായിരുന്നു. ഇതിനും ജാവേദ് അക്തര്‍ മറുപടി നല്‍കി. നിന്നോട് എനിക്ക് പറയാനുള്ളത്, നീയൊരു നികൃഷ്ട ജീവിയാണെന്നാണ്, നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും, ദേശസ്നേഹം എന്താണെന്ന് നിനക്കറിയാന്‍ വഴിയില്ലല്ലോ എന്നും ജാവേദ് അക്തര്‍ മറുപടി നല്‍കി.

- Advertisement -

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അപരാജിത സെഞ്ചുറിയുമായി വിജയത്തിലെത്തിച്ചത് വിരാട് കോലിയായിരുന്നു. കോലി 111 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗണ്ടറി അടിച്ചാണ് കോലി വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 51-ാം സെഞ്ചുറിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week